നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Murder | പാലക്കാട് ഒരു വയസ്സുള്ള കുഞ്ഞുള്‍പ്പടെ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

    Murder | പാലക്കാട് ഒരു വയസ്സുള്ള കുഞ്ഞുള്‍പ്പടെ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

    കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു ദിവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്

    • Share this:
      പാലക്കാട്: ഒരു വയസ്സുള്ള കുഞ്ഞിനെയടക്കം രണ്ട് മക്കളെ കൊലപ്പെടുത്തി (Mother Killed Children) യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് നാലും ഒന്നും വയസ്സുള്ള രണ്ട് മക്കളെയും കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദിവ്യയുടെ മക്കളായ അനിരുദ്ധ് (4 വയസ്സ്) അഭിനവ് (1 വയസ്സ്) എന്നിവരാണ് മരിച്ചത്.

      കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു ദിവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദിവ്യയെ കൈത്തണ്ട മുറിച്ച് കണ്ടെത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോവാന്‍ ശ്രമിക്കുന്നതിനിടയിലാണ് മയങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തിയത്. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ കുട്ടികള്‍ മരിച്ചിരുന്നു.

      കൈത്തണ്ട മുറിച്ച നിലയില്‍ ദിവ്യയെ കണ്ട അവരുടെ ഭര്‍ത്താവിന്റെ അമ്മയുടെ അമ്മയായ അമ്മിണിയമ്മയും കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

      കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചതെന്നാണ് സൂചന. ഷൊര്‍ണ്ണൂര്‍ പോലീസ് സ്ഥലത്തെത്തി ദിവ്യയുടെ ഭര്‍ത്താവില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

      തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍

      തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓലത്താന്നി പാതിരശേരിയില്‍ അച്ഛന്‍(Father) മകനെ(son) കുത്തിക്കൊന്നു. അരുണ്‍(30) ആണ് കുത്തേറ്റ് മരിച്ചത്. പ്രതിയായ അച്ഛന്‍ ശശിധരന്‍നായര്‍(60) പോലീസ് നിരീക്ഷണത്തിലാണ്. ഇവര്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. നിര്‍മാണ തൊഴിലാളിയാണ് അരുണ്‍. ഹോട്ടല്‍ തൊഴിലാളിയാണ് ശശിധരന്‍നായര്‍.

      Also Read-ആള്‍ദൈവം ചമഞ്ഞ് വീട്ടമ്മയുടെ പക്കല്‍ നിന്ന് 54 ലക്ഷം തട്ടിയെടുത്തു; അഞ്ചുപേര്‍ക്കെതിരെ കേസ്

      ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ അരുണിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇവരുടെ വീട്ടില്‍നിന്ന് പോലീസ് കത്തി കണ്ടെത്തിയിട്ടുണ്ട്.
      Published by:Karthika M
      First published:
      )}