നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു

  മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു

  ലൈംഗിക പീഡനം നടന്നതായി കുട്ടി നേരത്തെ നൽകിയ മൊഴികളിൽ ഉണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

  Child Abuse

  Child Abuse

  • Share this:
   തിരുവനന്തപുരം; 13 വയസുകാരനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്ക് പോക്സോ കോടതി ജാമ്യം നിഷേധിച്ചു. അന്വേഷണം തുടരുന്നതിനാൽ യുവതിയുടെ ജാമ്യത്തെ പബ്ലിക് പ്രോസിക്യൂട്ടർ എതിർക്കുകയായിരുന്നു. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു. കുട്ടിയുടെ കൌൺസിലിങ് റിപ്പോർട്ടിലും മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മൊഴിയിലും ലൈംഗിക പീഡനം നടന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

   അതേസമയം അമ്മയ്ക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും ദുരുദ്ദേശപരമാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 2018 മുതൽ കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. നാലു മക്കളിൽ ഇളയകുട്ടി ഭർത്താവിന്‍റെ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത്. 2019ൽ ഗൾഫിലുള്ള പിതാവ് രണ്ടാമത്തെയും നാലാമത്തെയും കുട്ടികളെ അവിടേക്കു കൊണ്ടുപോയി. ഇതിനെതിരെ മാതാവ് നൽകിയ കേസ് ഇപ്പോഴും കുടുംബ കോടതിയിൽ നടക്കുന്നുണ്ട്.

   Also Read- അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ ദുരൂഹത; അച്ഛനെതിരെ ഇളയമകന്‍; പിരിഞ്ഞ ഭാര്യയോട് വൈരാഗ്യം തീർത്തതെന്ന് ആരോപണം

   കേസ് നടക്കുന്നതിനിടെ മൂന്നു കുട്ടികളെയും പിതാവ് വിദേശത്തേക്കു കൊണ്ടുപോയിരുന്നു. ഇയാൾ അതിനിടെ മറ്റൊരു വിവാഹം കഴിച്ചതായി അന്വേഷണത്തിൽ വ്യക്തമായെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

   Also Read-പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതി പോക്സോ കേസിൽ അറസ്റ്റിലായി

   കുടുംബ കോടതി കേസ് പരിഗണിക്കുന്നതിനിടെയാണ് മൂന്നു കുട്ടികളെയും പിതാവ് നാട്ടിലേക്കു കൊണ്ടുവന്നത്. അതിനിടെ 13 വയസുള്ള കുട്ടിയെ പിതാവ് യുവതിക്കെതിരെ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിഭാഗം വാദിച്ചു. കേസിന് ബലം കിട്ടാൻ വേണ്ടിയാണ് ലൈംഗികാരോപണം ഉൾപ്പടെ ഉയർത്തിയതെന്നും യുവതിയുടെ അഭിഭാഷകൻ വാദിച്ചു. പണവും സ്വാധീനവും ഉപയോഗിച്ചാണ് കുട്ടികളുടെ പിതാവ് ആദ്യ ഭാര്യയ്ക്കെതിരെ നീങ്ങുന്നതെന്നും കോടതിയിൽ അഭിഭാഷകൻ വാദിച്ചു.
   Published by:Anuraj GR
   First published: