നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO Court | പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാളുടെ ജാമ്യ ഹർജിയെ പിന്തുണച്ചു; അമ്മയ്ക്ക് പിഴ വിധിച്ച് കോടതി

  POCSO Court | പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാളുടെ ജാമ്യ ഹർജിയെ പിന്തുണച്ചു; അമ്മയ്ക്ക് പിഴ വിധിച്ച് കോടതി

  യുവാവിന്റെ മോചനത്തെ പിന്തുണച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് 15 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പിഴ വിധിച്ചത്.

  Court_order

  Court_order

  • Share this:
   പ്രായപൂര്‍ത്തിയാകാത്ത മകളെ (Minor Daughter) ബലാത്സംഗം (Rape) ചെയ്തയാളുടെ ജാമ്യത്തെ പിന്തുണച്ച അമ്മയ്ക്ക് പിഴ വിധിച്ച് കോടതി. മുംബൈ മലാഡ് സ്വദേശിയായ യുവാവിന്റെ മോചനത്തെ പിന്തുണച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് 15 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പിഴ വിധിച്ചത്. ബലാത്സംഗ കേസില്‍ 25 കാരനായ യുവാവ് കഴിഞ്ഞ രണ്ടുവര്‍ഷമായി ജയിലിലാണ്. നിയമ പരിരക്ഷയ്ക്കുള്ള അവകാശം ദുരുപയോഗം ചെയ്തതിന് പെണ്‍കുട്ടിയുടെ മാതാവ്, പോലീസ് ക്ഷേമനിധിയിലേക്ക് 5,000 രൂപ നല്‍കണമെന്ന് പ്രത്യേക പോക്സോ കോടതി (Special Pocso Court) നിര്‍ദ്ദേശിച്ചു.

   പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെബലാത്സംഗം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് യുവാവ് രണ്ട് വര്‍ഷമാണ് ജയിലില്‍ കിടന്നത്. കോടതി യുവാവിന് ജാമ്യം അനുവദിച്ചെങ്കിലും, പെൺകുട്ടിയുടെ അമ്മ പിഴയടച്ചെങ്കിൽ മാത്രമേ ഇയാളെ വിട്ടയക്കുകയുള്ളൂ. ഗുരുതരമായ ആരോപണങ്ങളുമായി എഫ്ഐആര്‍ ഫയല്‍ ചെയ്തതിന് ശേഷം, ഒരു സത്യവാങ്മൂലം സമര്‍പ്പിച്ച് പ്രതിക്ക് ജാമ്യം നല്‍കാന്‍ വിവരദാതാവ് (അമ്മ) എതിര്‍പ്പൊന്നും കാണിക്കാത്തതിനാല്‍, നിയമപരമായ സഹായം സ്വീകരിക്കാനുള്ള അവകാശം അവര്‍ ദുരുപയോഗം ചെയ്തതായാണ് മനസിലാക്കുന്നത്'', കോടതി പ്രസ്താവിച്ചു.

   നേരത്തെ പ്രതിയുടെ മൂന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു. 2019 നവംബര്‍ 30 മുതല്‍ ജയിലില്‍ കഴിയുന്ന പ്രതി പെണ്‍കുട്ടിയുമായി തനിക്ക് പ്രണയ ബന്ധമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ഈ ബന്ധത്തെഎതിര്‍ത്തു. മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി യുവാവ് തന്നെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെൺകുട്ടി വ്യാജ പരാതി നൽകിയതാണെന്നാണ് കരുതപ്പെടുന്നത്.

   മുംബൈയില്‍ 15കാരിയായ മറ്റൊരു പെണ്‍കുട്ടിയുടെ കേസ് കോടതിയുടെ മുമ്പില്‍ എത്തിയതും ഈയാഴ്ച തന്നെയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയ ഈ സംഭവത്തില്‍ 27 കാരനായ യുവാവിനെതിരെയും പെണ്‍കുട്ടിയുടെ അമ്മ, പ്രതിയുടെ മാതാപിതാക്കള്‍, വിവാഹം നടത്തിയ മതപണ്ഡിതന്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പോക്സോ, 2006ലെ ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

   വിവാഹ ബന്ധത്തെ തുടർന്ന്പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. പ്രസവത്തിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. മുംബൈയിലെ ജെജെ ആശുപത്രിയില്‍ വെള്ളിയാഴ്ച്ചയാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹം നടന്നത്. പ്രസവത്തിനായി ആശുപത്രിയിലെത്തിച്ചപ്പോല്‍ പെണ്‍കുട്ടിയുടെ പ്രായം ആശുപത്രി അധികൃതര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇരുപത് വയസ്സ് എന്നായിരുന്നു ഭര്‍ത്താവും മാതാപിതാക്കളും പറഞ്ഞത്.

   Also Read-Death Penalty for Rape | ബലാത്സംഗക്കേസുകളില്‍ ഇനി തൂക്കുകയര്‍; നിയമം പാസാക്കി മഹാരാഷ്ട്ര

   പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡോക്ടര്‍മാര്‍ വിവരം പൊലീസില്‍ അറിയിക്കുന്നത്. ആധാര്‍ കാര്‍ഡില്‍ കുട്ടിയുടെ ജന്മ വര്‍ഷം 2006 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെയാണ് യഥാര്‍ത്ഥ പ്രായം പുറത്തായത്. ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശൈശവ വിവാഹമാണ് നടന്നത് എന്ന് വ്യക്തമായി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് യുവാവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തത്.

   സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് പെണ്‍കുട്ടിയുടേത്. സാമ്പത്തിക പ്രതിസന്ധി മൂലം പഠനവും നേരത്തേ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പെൺകുട്ടിയുടെ മാതാവ് യുവാവുമായുള്ള വിവാഹം നടത്തിയത്.
   Published by:Jayesh Krishnan
   First published: