HOME /NEWS /Crime / വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

മേരി

മേരി

ആഴത്തിലുള്ള കുത്തേറ്റ് മേരിയുടെ കുടല്‍മാല പുറത്തുവന്നിരുന്നു

  • Share this:

    മകന്‍റെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ് മരിച്ചത്. മകന്‍ കിരണിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മേരി.

    ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവമുണ്ടായത്. കിരണിന്‍റെ വീട്ടില്‍ പലപ്പോഴും വഴക്ക് പതിവായിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കിരണ്‍ മേരിയെ കത്തികൊണ്ട് കുത്തിയത്. ആഴത്തിലുള്ള കുത്തേറ്റ് മേരിയുടെ കുടല്‍മാല പുറത്തുവന്നിരുന്നു. അമ്മയെ കുത്തിയ കാര്യം കിരണ്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. പിന്നീട് കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്.

    അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത  കിരണ്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. അടിപിടി കേസുകളിലും മാല മോഷണ കേസുകളിലും പ്രതിയായ കിരണ്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

    First published:

    Tags: Angamaly, Malayali women stabbed to death, Stabbed