• HOME
 • »
 • NEWS
 • »
 • crime
 • »
 • ട്രോൾ വീഡിയോയ്ക്കുവേണ്ടി വാഹനാപകടം ഉണ്ടാക്കി; ആറു പേരുടെ ലൈസൻസും ആർസി ബുക്കും സസ്പെൻഡ് ചെയ്തു

ട്രോൾ വീഡിയോയ്ക്കുവേണ്ടി വാഹനാപകടം ഉണ്ടാക്കി; ആറു പേരുടെ ലൈസൻസും ആർസി ബുക്കും സസ്പെൻഡ് ചെയ്തു

ഷൂട്ടിംഗ് സമയത്ത് ഉപയോഗിച്ചിരുന്ന വാഹനം കഴിഞ്ഞ ദിവസം അപകടത്തിൽ പെടുകയും തൃക്കുന്നപ്പുഴയിൽ 38 കാരി മരണപ്പെടുകയും ചെയ്തിരുന്നു

mvd arrest

mvd arrest

 • Share this:
  ആലപ്പുഴ: ട്രോൾ വീഡിയോ നിർമ്മാണത്തിനായി മനപൂർവ്വം വാഹനാപകടം സൃഷ്ടിച്ച സംഭവത്തിൽ ആറു യുവാക്കൾക്കെതിരെ കർശന നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്, മഹാദേവി കാട് സ്വദേശികളായ അകാശ്, ശിവദേവ്, സുജീഷ്, അഖിൽ, ശരത് ,അനന്തു എന്നിവരുടെ ലൈസൻസും, വാഹനത്തിന്‍റെ ആർ സി ബുക്കും ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

  ഷൂട്ടിംഗ് സമയത്ത് ഉപയോഗിച്ചിരുന്ന അനന്തുവിന്‍റെ വാഹനം കഴിഞ്ഞ ദിവസം അപകടത്തിൽ പെടുകയും തൃക്കുന്നപ്പുഴയിൽ 38 കാരി മരണപ്പെടുകയും ചെയ്തിരുന്നു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് നടത്തിയ പരിശോധനയിൽ ആഡംബര ബൈക്ക് ഹരിപ്പാട് പൊലീസ് സ്‌റ്റേഷനിൽ നിന്ന് കണ്ടെത്തി.

  Also Read- കൊല്ലത്ത് വയോധികന്റെ ദുരൂഹ മരണം കൊലപാതകം; കൊന്നത് മോഷണ ശ്രമത്തിനിടെ; പ്രതികൾ അറസ്റ്റില്‍

  റോഡ് യാത്രികർക്ക് വലിയ പ്രതിസന്ധിയാണ് ഇവരുടെ അമിത വേഗതയിലുള്ള സഞ്ചാരത്തിൽ നിന്നുണ്ടാകുന്നത്. രണ്ടാഴ്ച മുമ്പാണ് സിനിമാ സ്റ്റൈലിൽ ഇവർ വയോധികനും യുവാവും സഞ്ചരിച്ച വാഹനത്തിന് പിന്നിൽ ഇടിച്ചത്.

  You May Also Like- കൊല്ലത്ത് 17കാരിയെ 12 പേർ ചേർന്ന് പീഡിപ്പിച്ചു; മൂന്നു പേർ കൂടി അറസ്റ്റിൽ; നാലു പേർ റിമാൻഡിൽ

  അമിത വേഗതയിൽ ഇരു ചക്ര വാഹനങ്ങൾ ഓടിച്ച് അപകടം ഉണ്ടാക്കുന്ന പ്രവണത സംസ്ഥാനത്ത് തുടരുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ഇവർക്കെതിരെ നടപടി ശക്തമാക്കുമെന്നും, ലൈസൻസ്, ആർ സി ബുക്ക് എന്നിവ റദ്ദാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

  You May Also Like- പുകവലിക്കുന്നതിനെ ചൊല്ലി ഭർതൃപിതാവുമായി വഴക്ക്; ദേഷ്യപ്പെട്ട് രണ്ട് വയസ്സുള്ള മകനെ കൊന്ന് യുവതി

  അതിനിടെ ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോ പകര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം രംഗത്തെത്തി. ഉദ്യോഗസ്ഥരെ തടയുന്നത് കുറ്റകരമാണെന്നും ഇത്തരക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗതാഗത നിയമ ലംഘിക്കുന്നവര്‍ക്ക് ഇ-ചെല്ലാന്‍ സംവിധാനം ഉപയോഗിച്ച് പിഴ ചുമത്തുന്നതിനുവേണ്ടിയാണ് അധികൃതര്‍ ചിത്രം പകര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  You may also like:വൈറൽ വീഡിയോ സഹായകമായി; കാണാതെ പോയ ഭർത്താവിനെ കണ്ടെത്തി ഭാര്യ

  ദിവസങ്ങൾക്കു മുമ്പ് വൈക്കത്തു നടന്ന വാഹന പരിശോധനക്കിടെ ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്ത ദമ്പതികളുടെ ചിത്രം പകര്‍ത്തിയതിനെതിരെ നാട്ടുകാർ സംഘടിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഏറെ നേരം കാറിൽ തടഞ്ഞു വെച്ചിരുന്നു. ഒടുവിൽ പൊലീസ് സ്ഥലത്തെത്തിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ അവിടെ നിന്ന് പോകാൻ അനുവദിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ അവർക്കെതിരെ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടഞ്ഞതിന് നാട്ടുകാരായ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
  Published by:Anuraj GR
  First published: