• HOME
 • »
 • NEWS
 • »
 • crime
 • »
 • 'വരൂ നമുക്കൊന്ന് സ്റ്റേഷൻ വരെ പോകാം'; രൂപമാറ്റം വരുത്തിയ ജീപ്പുമായി ചുറ്റിയടിക്കൽ; വിദ്യാർത്ഥികളെ പിടികൂടി MVD

'വരൂ നമുക്കൊന്ന് സ്റ്റേഷൻ വരെ പോകാം'; രൂപമാറ്റം വരുത്തിയ ജീപ്പുമായി ചുറ്റിയടിക്കൽ; വിദ്യാർത്ഥികളെ പിടികൂടി MVD

നമ്പര്‍ പ്ലേറ്റ് മറച്ച് വെച്ചും വലിയ ടയറുകൾ ഘടിപ്പിച്ചും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകള്‍ ഘടിപ്പിച്ചുമാണ് ജീപ്പ് ഓടിച്ചിരുന്നത്.

 • Share this:
  മലപ്പുറം: രൂപമാറ്റം വരുത്തിയ വാഹനത്തിൽ(Modified Jeep) ചുറ്റിയടിച്ച വിദ്യാർത്ഥികൾ മോട്ടോര്‍ വാഹന വകുപ്പിന്റെ(MVD) പിടിയിൽ. കോട്ടക്കല്‍ കോളജ് പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ രൂപമാറ്റം വരുത്തി ഓടിച്ചിരുന്ന ജീപ്പാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

  നമ്പര്‍ പ്ലേറ്റ് മറച്ച് വെച്ചും വലിയ ടയറുകൾ ഘടിപ്പിച്ചും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകള്‍ ഘടിപ്പിച്ചുമാണ് ജീപ്പ് ഓടിച്ചിരുന്നത്. വാഹനം കസ്റ്റഡിയിൽ എടുത്ത ഉദ്യോഗസ്ഥർ ഇതിൻ്റെ ആര്‍സി ഉടമക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും വാഹനം പഴയപടിയാക്കാനുള്ള നിർദേശം നൽകുകയും ചെയ്തു.

  തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എംപി അബ്ദുല്‍ സുബൈറിന്റെ നിര്‍ദേശപ്രകാരം എഎംവിഐമാരായ കെ സന്തോഷ് കുമാര്‍, കെ അശോക് കുമാര്‍, എന്‍ ബിജു എന്നിവരുടെ നേതൃത്വത്തില്‍ കക്കാട്, കോട്ടക്കല്‍, തിരൂരങ്ങാടി, പൂക്കിപ്പറമ്പ്, ചേളാരി മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികളും ജീപ്പും പിടിച്ചെടുത്തത്.

  Also Read-Kerala MVD | കുട്ടികളോടുള്ള മോശമായി പെരുമാറുന്ന ബസുകാർക്കെതിരെ WhatsApp പരാതി അറിയിക്കാം

  ഇവിടങ്ങളിൽ നടന്ന പരിശോധനകളിൽ പെര്‍മിറ്റില്ലാതെയും ഫിറ്റ്‌നസ് ഇല്ലാതെയും ഇൻഷുറൻസ് ഇല്ലാതെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റിക്കൊണ്ടുപോയ നാല് വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു.

  Child Driver | നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ സുഹൃത്തിനൊപ്പം കറങ്ങാന്‍ ഇറങ്ങി; കുട്ടി ഡ്രൈവറുടെ വീട്ടിലെത്തി കേസെടുത്ത് MVD

  നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനത്തില്‍ പെണ്‍സുഹൃത്തിനൊപ്പം നിരത്തിലിറങ്ങിയ കുട്ടി ഡ്രൈവറെ (Child Driver)  വീട്ടിലെത്തി കൈയ്യോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥര്‍. ആലുവയില്‍ വാഹനപരിശോധന നടത്തുന്നതിടെയാണ് കുട്ടമശേരി സ്വദേശിയായ കുട്ടി ഡ്രൈവര്‍ നമ്പര്‍ പ്ലേറ്റിലാത്ത ബൈക്കില്‍ പെണ്‍സുഹൃത്തിനൊപ്പം പോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.

  Also Read-MVD | കുട്ടികളെ പെട്ടി ഓട്ടോയില്‍ കുത്തിനിറച്ചുകൊണ്ടുപോയ സംഭവം; വിമര്‍ശനത്തിന് മറുപടിയുമായി MVD

  പരിശോധനക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇത് അനുസരിക്കാതെ കുട്ടിഡ്രൈവര്‍ വേഗത്തില്‍ പോവുകയാണ് ചെയ്തത്. വാഹനത്തിന്‍റെ മറ്റൊരു വശത്ത് രേഖപ്പെടുത്തിയ രജിസ്ട്രേഷന്‍ ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ ഇത് ഉപയോഗിച്ച് വാഹനത്തിന്‍റെ ഉടമയെ കണ്ടെത്തി. പക്ഷേ ബൈക്ക് താന്‍ വിറ്റെന്ന് അറിയിച്ച ഇയാള്‍ പുതിയ ഉടമയുടെ നമ്പര്‍ എംവിഡിക്ക് കൈമാറി.

  4 പേരുടെ കൈകളിലൂടെ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം (ownership) മാറ്റിയിരുന്നില്ല. തുടര്‍ന്ന് 2021ല്‍ ഈ വാഹനത്തിനെതിരേ എടുത്ത ഒരു കേസ് കണ്ടെത്തുകയും അതില്‍നിന്ന് അന്നത്തെ ഉടമയെ എംവിഡി ബന്ധപ്പെട്ടു. ശേഷം ഈ വാഹനം വില്‍ക്കുന്നതിന് ഏല്‍പ്പിച്ചിരുന്ന ഇടനിലക്കാരനായ വ്യക്തി മുഖാന്തരമാണ് പുതിയ ഉടമയെ കണ്ടെത്തിയത്.

  Also Read-Theft| മോഷണ ശ്രമത്തിനിടെ അറസ്റ്റ്; പോലീസിന്റെ ചോദ്യം ചെയ്യലിൽ തെളിഞ്ഞത് എട്ടു കേസുകൾ

  നിലവിലെ വാഹനത്തിന്‍റെ  ഉടമയുടെ അനുജന്റെ സുഹൃത്താണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോള്‍ വാഹനം ഉപയോഗിച്ചിരുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.  ഒടുവില്‍ അന്വേഷണം നടത്തി കുട്ടമശ്ശേരിയിലെ വീട്ടിലെത്തിയ സംഘം കുട്ടി ഡ്രൈവറെ കൈയോടെ പൊക്കി. സുഹൃത്തിന്റെ വാഹനത്തിന് സ്പെയര്‍ പാര്‍ട്സ് വാങ്ങാനെന്ന പേരിലാണ് കുട്ടി ബൈക്ക് ഓടിക്കാന്‍ വാങ്ങിയത്.

  ലൈസന്‍സില്ലാതെ വാഹനം ഉപയോഗിച്ചു, വില്‍പ്പന നടന്നിട്ടും ഉടമസ്ഥാവകാശം മാറ്റിയില്ല, വാഹന പരിശോധനയ്ക്കിടെ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോയി എന്നീ കുറ്റങ്ങള്‍ക്ക് എംവിഡി കേസെടുത്തു. എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്റെ നിര്‍ദേശപ്രകാരം സ്‌ക്വാഡിലെ അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ദിപു പോള്‍, ടി.എ. സമീര്‍ ബാബു എന്നിവരാണ് പരിശോധന നടത്തിയത്.
  Published by:Jayesh Krishnan
  First published: