ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരവും ചാറ്റിങ്ങും; വിഡിയോ പകർത്തി വീട്ടമ്മ; ഡ്രൈവർക്കെതിരെ കേസ്
ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരവും ചാറ്റിങ്ങും; വിഡിയോ പകർത്തി വീട്ടമ്മ; ഡ്രൈവർക്കെതിരെ കേസ്
ദൃശ്യങ്ങളോടെ യുവജന ക്ഷേമബോര്‍ഡ് അംഗം പരാതി നല്‍കിയതിന് പിന്നാലെയാണ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തത്.
വീട്ടമ്മ പകർത്തിയ ദൃശ്യങ്ങളിൽ നിന്ന്
Last Updated :
Share this:
തൃശൂർ: ദേശീയപാതയിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് (Mobile Phone Use) ഒറ്റക്കൈയ്യില് വാഹനമോടിച്ച് ബസ് ഡ്രൈവർക്കെതിരെ (Bus Driver) മോട്ടോർ വാഹന വകുപ്പ് (Motor Vehicles Department) കേസെടുത്തു. മുന്‍നിരയിലിരുന്ന വീട്ടമ്മയാണ് നിയമലംഘനം കൈയ്യോടെ മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങളോടെ യുവജന ക്ഷേമബോര്‍ഡ് അംഗം പരാതി നല്‍കിയതിന് പിന്നാലെയാണ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തത്.
എഴുപതിലധികം യാത്രക്കാരുമായി തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. അറുപത് കിലോമീറ്ററിനോട് അടുത്ത് വേഗതയില്‍ ബസ് ഓടിക്കുന്നുണ്ടെങ്കിലും ഡ്രൈവറുടെ മുഴുവന്‍ ശ്രദ്ധയും മൊബൈലിലാണ്. വേഗത കുറയ്ക്കാതെ തന്നെ മൊബൈലില്‍ മറുപടി അയയ്ക്കാന്‍ ശ്രമം. ഒന്നോ രണ്ടോ തവണയല്ല. ഏറെ നേരം നിയമലംഘനം തുടരുന്നത് കണ്ടതോടെയാണ് കുടുംബശ്രീ പ്രവര്‍ത്തക കൂടിയായ വീട്ടമ്മ സ്വന്തം മൊബൈലില്‍ രഹസ്യമായി ഡ്രൈവറുടെ വിനോദം പകര്‍ത്തിയത്.
വീട്ടമ്മ പകർത്തിയ വീഡിയോ യുവജന കമ്മീഷന് അംഗം ഷെനിന്റെ കൈകളിലെത്തി. പിന്നാലെ മോട്ടോര്‍ വാഹനവകുപ്പിന് കൈമാറുകയായിരുന്നു. ഡ്രൈവറുടെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. ബസും കസ്റ്റഡിയിലെടുക്കും. സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ഇത്തരക്കാരെ പിടികൂടാന്‍ ദേശീയപാതയോരത്ത് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ചു; പതിനെട്ടുകാരന് ഇരുമ്പുകട്ട കൊണ്ട് മര്‍ദ്ദനം
സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പരിനെട്ടുകാരന് ക്രൂര മര്‍ദ്ദനം. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്സലിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. ഇരുമ്പുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരുക്കേറ്റ അഫ്സല് തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഈ മാസം 15നു മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്നാണ് അഫ്സലിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇരുമ്പുകട്ട കൊണ്ട് നെഞ്ചിലും മുഖത്തും കാലിലും പരിക്കേല്‍പ്പിച്ച അഫ്സലിനെ അട്ടപ്പാടി വരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ, മരിച്ചെന്ന് കരുതി വഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതിന്റെ പേരിലാണ് അഫ്സലിനെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. പോലീസ് സ്റ്റേഷനില്‍ പരാതി നല്കാനെത്തിയപ്പോള് അക്രമിച്ചവരുടെ ബന്ധുക്കള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
മണ്ണാര്‍ക്കാട് സ്വകാര്യ കോളജിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് അഫ്സല്. അഫ്സലിനെ സംഘം കാറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതാണ് പ്രധാന തെളിവായത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്സലിന്റെ ശാരീരികാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.