• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ യുവതിയെ കത്തിക്കുമെന്ന് ഭീഷണി; വാലന്‍റൈൻ ദിനത്തിൽ കോടാലിയും കുപ്പിയിൽ പെട്രോളുമായും എത്തിയയാൾ അറസ്റ്റിൽ

വാലന്റൈൻസ് ദിനത്തിൽ കോടാലി, ഒരു കുപ്പി പെട്രോൾ എന്നിവയുമായി എത്തിയയാൾ യുവതിയെ നടുറോഡിൽ തടഞ്ഞുനിർത്തി വിവാഹാലോചനയ്ക്ക് ഉടൻ സമ്മതിക്കാൻ ആവശ്യപ്പെടുകയായിരുന്നു

News18 Malayalam | news18-malayalam
Updated: February 15, 2020, 7:15 AM IST
വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ യുവതിയെ കത്തിക്കുമെന്ന് ഭീഷണി; വാലന്‍റൈൻ ദിനത്തിൽ കോടാലിയും കുപ്പിയിൽ പെട്രോളുമായും എത്തിയയാൾ അറസ്റ്റിൽ
News18
  • Share this:
ഇൻഡോർ: പ്രണയിതാക്കൾ പരസ്പരം റോസാപ്പൂക്കളും ചോക്ലേറ്റുകളും കൈമാറുന്ന കാഴ്ചയാണ് വാലന്റൈൻസ് ഡേയിൽ പൊതുവെ കാണാറുള്ളത്. എന്നാൽ മധ്യപ്രദേശിലെ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ വെള്ളിയാഴ്ച കോടാലിയും ഒരു കുപ്പിയിൽ പെട്രോളുമായുമാണ് സ്നേഹിക്കുന്ന സ്ത്രീയെ കാണാനെത്തിയത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ വെട്ടിനുറുക്കിയശേഷം കത്തിക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. സംഭവത്തിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ ജീത് കുമാർ പനേരിയെ പൊലീസ് പിടികൂടി. കോളേജിലെ സഹപാഠിയായിരുന്ന യുവതിയെയാണ് പനേരി ഭീഷണിപ്പെടുത്തിയത്.

വാലന്റൈൻസ് ദിനത്തിൽ കോടാലി, ഒരു കുപ്പി പെട്രോൾ എന്നിവയുമായി എത്തിയ പനേരി യുവതിയെ നടുറോഡിൽ തടഞ്ഞുനിർത്തി വിവാഹാലോചനയ്ക്ക് ഉടൻ സമ്മതിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ യുവതിയെ വെട്ടിനുറുക്കി കത്തിച്ചശേഷം ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഇയാളുടെ ഭീഷണി. സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. വിജയ് നഗർ പോലീസ് പിന്നീട് പനേരിയയെ പിടികൂടുകയായിരുന്നു.

ഒരു പ്രധാന സോഫ്റ്റ്വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പനേരി ഓൺലൈൻ വഴിയാണ് കോടാലി വാങ്ങിയതെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ട്. "പനേരിയും സ്ത്രീയും കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. ഇരുവരും മുമ്പ് പ്രണയത്തിലായിരുന്നെങ്കിലും പനേരിയുടെ അമിതമദ്യപാനശീലം കാരണം യുവതി ബന്ധത്തിൽനിന്ന് പിൻമാറുകയായിരുന്നു. ഇതിനുശേഷം പനേരി യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തുവരികയായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 15, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍