മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ല. അരീക്കോട് സ്പെഷ്യൽ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ((SOG)ക്യാമ്പിലെ മുബാഷിറിനെയാണ് കാണാതായത്. കോഴിക്കോട് വടകര സ്വദേശിയാണ് മുബാഷിർ. എം.എസ്.പി ((MSP)ബറ്റാലിയൻ അംഗമായ മുബാഷിറിനെ ഇന്നലെ രാവിലെയാണ് കാണാതായത്.
ക്യാമ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് മുബാഷിർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് കുറിപ്പ് പങ്കുവെച്ചിരുന്നു. ഒരു പൊലീസുകാരന്റെ നിസ്സഹായത എന്ന പേരിലാണ് കത്ത് പ്രചരിക്കുന്നത്. ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും കുറിപ്പിൽ എഴുതിയിരുന്നു.
വിദേശത്ത് നിന്ന് അവധിക്ക് വന്ന ഭാര്യയെ കാണാൻ അവധി ലഭിച്ചില്ല എന്നും മുബാഷിർ കുറിപ്പിൽ പറയുന്നു. അരീക്കോട് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
Also Read-എറണാകുളം ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു
"പോവുകയാണ് ഞാൻ. നിസ്സഹായനായി. സങ്കടമില്ല, പരിഭവമില്ല. ഞാനോടെ തീരണം ഇത്." ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നുമാണ് കത്തിലുള്ളത്.
ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാർ ലേലം; പരാതിക്കാരുടെ ഹിയറിങ് ഇന്ന്
ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാ ലേലം ചെയ്തതുമായി ബന്ധപ്പെട്ട് പരാതിക്കാരുടെ ഹിയറിങ് ഇന്ന്. ഹിന്ദു സേവാ സംഘം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ഹിയറിങ് നടക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരമാണ് തീരുമാനം. ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഹിയറിങ്.
Also Read-ഉത്സവാഘോഷത്തിനിടെ സംഘർഷം; യുവാവ് വെട്ടേറ്റ് മരിച്ചു
കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളും ഇതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ അവരേയും ദേവസ്വം കമ്മിഷണർ നേരിൽ കേൾക്കും. പരാതികൾ ഉള്ളവർ താത്പര്യമറിയിച്ചുളള കത്ത് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കണമെന്ന് ദേവസ്വം കമ്മീഷണർ അറിയിച്ചിരുന്നു.
ഥാർ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിന് തന്നെ നൽകാൻ ഗുരുവായൂര്‍ ദേവസ്വം ബോർഡ് അംഗീകാരം നൽകിയിരുന്നു. 2020 ഡിസംബർ നാലിനാണ് ഗുരുവായൂരപ്പന് വഴിപാടായി ഥാർ ലഭിച്ചത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച വാഹനം പ്രവാസി വ്യവസായിയായ എറണാകുളം സ്വദേശി അമല്‍ മുഹമ്മദലിയാണ് പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലത്തിൽ പിടിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malappuram, Missing