കാര്യവട്ടം കാമ്പസ്സിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ എംടെക് വിദ്യാർഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്

news18
Updated: July 15, 2019, 7:40 PM IST
കാര്യവട്ടം കാമ്പസ്സിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
crime
  • News18
  • Last Updated: July 15, 2019, 7:40 PM IST
  • Share this:
തിരുവനന്തപുരം: കാര്യവട്ടം കാമ്പസ്സില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ എംടെക് വിദ്യാർഥി ശ്യാം പത്മനാഭന്റെ മൃതദേഹമാണ് കാര്യവട്ടം സർവകലാശാല കാമ്പസ്സിലെ കാട്ടിനുള്ളിൽ കണ്ടെത്തിയത്. സർവകലാശാല ജീവനക്കാർ പട്രോളിങ്ങിന് കാട്ടിനുള്ളിൽ പോകുന്ന സമയം ശക്തമായ ദുർഗന്ധത്തെ തുടർന്നുള്ള പരിശോധനയിലാണ് മൃതദേഹം കാട്ടിനുള്ളിൽ കണ്ടത്. ഉടൻ തന്നെ കഴക്കൂട്ടം പൊലീസിനെ വിവരം അറിയിച്ചു.

പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ അരികിൽ നിന്ന് കിട്ടിയ ബാഗിനുള്ളിൽ പത്മനാഭന്റെ മൊബൈൽ ഫോണും പുസ്തകവും പൊലീസ് കണ്ടെത്തി. അതിൽ നിന്നാണ് മൃതദേഹം പൊലീസ് തിരിച്ചറിഞ്ഞത്.

രണ്ടാം വര്‍ഷ എംടെക് വിദ്യാര്‍ഥിയായ കോഴിക്കോട് വടകര സ്വദേശി ശ്യാം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ സഹോദരിയോടൊപ്പം പാങ്ങപ്പാറയിലുള്ള ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച ലൈബ്രറിയില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.

രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ശ്യാമിന്റെ മൊബൈല്‍ഫോണ്‍ കാര്യവട്ടം-തൃപ്പാദപുരം പ്രദേശത്ത് ഉള്ളതായി വിവരം ലഭിച്ചിരുന്നു.

First published: July 15, 2019, 7:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading