നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കെണിയൊരുക്കി സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പ്; ഹണി ട്രാപ്പിൽ കുടുങ്ങിയത് വൻകിട കമ്പനികളിലെ അമ്പതോളം ഉന്നതർ

  കെണിയൊരുക്കി സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പ്; ഹണി ട്രാപ്പിൽ കുടുങ്ങിയത് വൻകിട കമ്പനികളിലെ അമ്പതോളം ഉന്നതർ

  നിരവധിപ്പേർ തട്ടിപ്പിന് ഇരയായതാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ നാണക്കേട് കാരണം മിക്കവരും പരാതി നൽകാൻ തയ്യാറായിട്ടില്ല.

  ഹണി ട്രാപ് പരാതി

  ഹണി ട്രാപ് പരാതി

  • Share this:
   ഗുർഗ്രാം: ഡൽഹി എൻസിആറിൽ വൻ ഹണിട്രാപ്പ് വിവാദം. സ്വവർഗാനുരാഗികളുടെയും ട്രാൻസ്ജെൻഡറുകളുടെയും ഡേറ്റിങ്ങ് ആപ്പായ ഗ്രൈൻഡർ(Grindir) വഴിയാണ് കോർപറേറ്റ് കമ്പനി മേധാവികൾ ഉൾപ്പടെ അമ്പതോളം പേർ കുടുങ്ങിയത്. സംഭവത്തെക്കുറിച്ച് ഗുർഗ്രാം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. നിരവധിപ്പേർ തട്ടിപ്പിന് ഇരയായതാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ നാണക്കേട് കാരണം മിക്കവരും പരാതി നൽകാൻ തയ്യാറായിട്ടില്ല.

   ആപ്പ് വഴി ബന്ധം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഒപ്പമിരിക്കുന്ന ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടുന്നതാണ് ഇവരുടെ രീതി. ബന്ധം സ്ഥാപിച്ചശേഷം ഗുർഗ്രാം എക്സ്പ്രസ് വേയിൽ എത്താൻ ആവശ്യപ്പെടും. തുടർന്ന് ആളൊഴിഞ്ഞഭാഗത്ത് കാറിൽവെച്ച് മർദ്ദിക്കുകയും നഗ്നരാക്കി ചിത്രങ്ങളും വീഡിയോയും എടുക്കും. ഇതുപയോഗിച്ചാണ് ബ്ലാക്ക് മെയിൽ നടത്തുന്നത്. മിക്കവർക്കും ലക്ഷകണക്കിന് രൂപ നഷ്ടമായാതായാണ് പൊലീസ് പറയുന്നത്.

   നവംബറിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നാലുപേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് ഹണിട്രാപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. മൂന്നു മാസത്തിനിടെ 150ഓളം പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. ഇതിൽ അമ്പതോളം പേർ വൻകിട കോർപറേറ്റ് കമ്പനികളിലെ സിഇഒമാർ ഉൾപ്പടെ ഉന്നതരാണ്. തട്ടിപ്പിന് ഇരയായ 150 പേരിൽ 80ഓളം പേരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ഇവരിൽ മിക്കവരും പരാതി നൽകാൻ തയ്യാറാകാത്തത് അധികൃതരെ കുഴയ്ക്കുന്നുണ്ട്.

   അമേരിക്ക ആസ്ഥാനമായുള്ള സോഷ്യൽ നെറ്റ്വർക്കിങ് ആപ്പാണ് ഗ്രൈൻഡർ. ഹണിട്രാപ്പ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിട്ടത് നോയിഡ, ഗുർഗ്രാം, ഡൽഹി, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള കോർപറേറ്റ് കമ്പനികളിലെ ഉന്നതരെയായിരുന്നു. ഗ്രൈൻഡർ ആപ്പിൽ വ്യാജ പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്താണ് ഇവർ ഉന്നതരുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ഇവരിൽ മിക്കവരും ഗുണ്ടാസംഘങ്ങളിലെ അംഗങ്ങളായിരുന്നു. നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയുന്ന ചെറുപ്പക്കാരെ വൻതുക പ്രതിഫലം നൽകിയാണ് ഇവർ ഗ്രൈൻഡ് ആപ്പ് പ്രൊഫൈലുകൾ കൈകാര്യം ചെയ്തിരുന്നത്. ഇതുവഴി ബന്ധം സ്ഥാപിച്ച് ഇവർ പറയുന്ന സ്ഥലത്ത് എത്തുന്നവരാണ് കുടുക്കിലാകുന്നത്. തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ ഊരിയെടുത്ത് മർദ്ദിക്കും. അതിനുശേഷം മറ്റൊരാൾക്കൊപ്പം ഇരുത്തി ചിത്രമെടുക്കുകയും ചെയ്യും. പലരും മാനഹാനി ഭയന്ന് ഇവർ ആവശ്യപ്പെടുന്ന പണം, വിലപിടിപ്പുള്ള വാച്ചുകൾ, ലാപ്ടോപ്പ് എന്നിവ നൽകുകയാണ് ചെയ്യുന്നത്. ഇതുകൂടാതെ പിന്നീട് ഇവർ ആവശ്യപ്പെടുന്ന പണം അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തുനൽകും.

   ഹണിട്രാപ്പ് സംഭവത്തിൽ കൂടുതൽ കർക്കശ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുർഗ്രാം പൊലീസ്. സംഭവത്തിന് പിന്നിലുള്ളവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് നീക്കം. അന്വേഷണത്തിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചുവെന്ന് ഗുർഗ്രാം പൊലീസ് കമ്മീഷണർ മുഹമ്മദ് അകിൽ പറയുന്നു. കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്നും അദ്ദേഹം അറിയിച്ചു.
   First published:
   )}