HOME » NEWS » Crime » MUMBAI COUPLE STOLE RS 16 LAKH FROM A BUSINESSMAN IN CHENNAI

പ്രമുഖ ബോളിവുഡ് നടിയുടെ ബോഡി ഗാർഡാക്കാമെന്ന് വാഗ്ദാനം; ചെന്നൈയിലെ വ്യവസായിയിൽ നിന്ന് ദമ്പതികൾ തട്ടിയത് 16 ലക്ഷം രൂപ

വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന സ്ത്രീകളുടെ ലൈംഗികാവശ്യം നിറവേറ്റി പണം സമ്പാദിക്കാമെന്നും ദമ്പതികൾ വാഗ്ദാനം ചെയ്തു

News18 Malayalam | news18-malayalam
Updated: March 7, 2021, 1:04 PM IST
പ്രമുഖ ബോളിവുഡ് നടിയുടെ ബോഡി ഗാർഡാക്കാമെന്ന് വാഗ്ദാനം; ചെന്നൈയിലെ വ്യവസായിയിൽ നിന്ന് ദമ്പതികൾ തട്ടിയത് 16 ലക്ഷം രൂപ
പ്രതീകാത്മക ചിത്രം
  • Share this:
ചെന്നൈ: ബോളിവുഡിലെ പ്രമുഖ നടിയുടെ ബോഡി ഗാർഡായി നിയമിക്കാമെന്ന് വാഗ്ദാനം ചെയ്ത് മുംബൈയിലുള്ള ദമ്പതികള്‍ ചെന്നൈയിലെ വ്യവസായിയിൽ നിന്നും തട്ടിയെടുത്തത് 16 ലക്ഷം രൂപ. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന സ്ത്രീകളുടെ ലൈംഗികാവശ്യങ്ങൾ നിറവേറ്റി പണം സമ്പാദിക്കാമെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.

Also Read- കളിത്തോക്കുമായി കട കൊള്ളയടിക്കാൻ പുരോഹിതൻ! ഒടുവിൽ പിടിയിലായി

മുംബൈ നിവാസികളായ ദിപാങ്കർ ദാസ് നാവിസും യാസ്മിൻ ഖാൻ റസൂൽ ബീഗവുമാണ് പണം തട്ടിയത്. ഇരുവരും നീലച്ചിത്ര ചിത്ര നിർമാണത്തിനിടെ കഴിഞ്ഞ മാസം മുംബൈ പൊലീസിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി ചെന്നൈയിലെത്തിച്ചു.

Also Read- യൂട്യൂബിൽ തെരഞ്ഞത് തെളിവായി; 10 വയസുകാരനെ കഴുത്ത് ഞെരിച്ചുകൊന്ന അമ്മ അറസ്റ്റിൽ

കേസ് ഇങ്ങനെ

2019ലാണ് ചെന്നൈ അണ്ണാ നഗർ സ്വദേശിയായ മനീഷ് ഗുപ്ത ‘MenxHer’എന്ന പേരിലെ വെബ്സൈറ്റ് കാണുന്നത്. വിദേശത്ത് നിന്ന് ഇന്ത്യ സന്ദർശിക്കാനെത്തുന്ന സ്ത്രീകളുടെ 'മെയിൽ എസ്കോർട്ട്സ്' ആയി നിയമനം നൽകാമെന്ന് പറഞ്ഞാണ് വെബ്സൈറ്റ് അപേക്ഷ ക്ഷണിച്ചത്. വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ ഉപയോഗിച്ച് നാവിസുമായും ബീഗവുമായും മനീഷ് ഗുപ്ത ബന്ധപ്പെട്ടു.

Also Read- എ ഡി ബി വായ്പയുടെ പേരിൽ വിദേശ മലയാളികളെ കബളിപ്പിച്ചു; സരിതാ നായർക്കെതിരെ അറസ്റ്റ് വാറന്റ്

വെബ്സൈറ്റിന്റെ മാനേജർമാർ എന്നാണ് ഇരുവരും പരിചയപ്പെടുത്തിയത്. പ്രമുഖ ബോളിവു‍ഡ് നടിയുടെ ബോഡി ഗാർഡാക്കാമെന്നും വിദേശത്ത് നിന്നെത്തുന്ന സ്ത്രീകളുടെ എസ്കോർട്ട് സർവീസിനായി നിയോഗിക്കാമെന്നും ഇരുവരും മനീഷ് ഗുപ്തയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പ്രോസസിങ് ഫീസ് അടയ്ക്കണമെന്ന് ഇരുവരും ഗുപ്തയോട് ആവശ്യപ്പെട്ടു. പലതവണയായി ഗുപ്ത 16 ലക്ഷം രൂപ കൈമാറി. എന്നിട്ടും നിയമനം ലഭിക്കാതെ വന്നതോടെയാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ഗുപ്ത തിരിച്ചറിഞ്ഞത്. പിന്നാലെ ബാങ്കിംഗ് തട്ടിപ്പ് തടയുന്നതിനുള്ള വിഭാഗത്തിൽ ഗുപ്ത ഇക്കാര്യം അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തശേഷം ആരോപണ വിധേയരുടെ വിവരങ്ങൾ മുംബൈ പൊലീസിന് കൈമാറി.

Also Read- പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍

ഫെബ്രുവരിയിൽ നീലച്ചിത്ര നിർമാണത്തിനിടെ നാവിസിനെയും ബീഗത്തിനെയും അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് ചെന്നൈയിലെ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. വെള്ളിയാഴ്ച മുംബൈയിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചെന്നൈയിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ദമ്പതികളെ ജയിലിലേക്ക് മാറ്റി.
Published by: Rajesh V
First published: March 7, 2021, 1:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories