ഇവന്റ് മാനേജറായ യുവതിയെ 5 സ്റ്റാർ ഹോട്ടലിൽ പീഡിപ്പിച്ചു; പിടിയിലായവരിൽ ഒരാൾ ഫേസ്ബുക്ക് ഫ്രണ്ടെന്ന് യുവതി
പഞ്ചനക്ഷത്ര ഹോട്ടലിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
News18 Malayalam
Updated: November 23, 2020, 8:46 PM IST

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: November 23, 2020, 8:46 PM IST
മുംബൈ ആസ്ഥാനമായുള്ള ഇവന്റ് കമ്പനിയുടെ മാനേജരായ യുവതിയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്ത കേസിൽ രണ്ട് ദാബ ഉടമകളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 21 ശനിയാഴ്ചയാണ് ഇരുവരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
57 കാരനായ മിക്കി മേത്ത, 46 കാരനായ നവീൻ ദ്വാർ എന്നിവരാണ് അറസ്റ്റിലായത്. ദില്ലിയിൽ ലജ്പത് നഗർ, സാകേത് എന്നിവിടങ്ങളിൽ താമസിക്കുന്ന ഇവർ ഹരിയാനയിലെ സോണിപട്ടിനടുത്ത് റെസ്റ്റോറന്റ് നടത്തിവരികയാണ്. Also Read 21 വയസുകാരിയെ മർദ്ദിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ അറസ്റ്റിൽ
നവംബർ 18,19 തീയതികളിൽ തന്റെ ഫേസ്ബുക്ക് സുഹൃത്തായ മേത്തയെയും അദ്ദേഹത്തിന്റെ സുഹൃത്തായ ദ്വാരിനെയും കണ്ടിരുന്നതായി 27 കാരിയായ യുവതി പോലീസിനോട് പറഞ്ഞു. അതിന് ശേഷം കൊണാട്ട് പ്ലേസിൽ നിന്ന് ദില്ലി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലേക്ക് മടങ്ങുമ്പോൾ ദ്വാർ യുവതിയോട് മോശമായി പെരുമാറാൻ തുടങ്ങി.
ഇതിന് ശേഷം ഹോട്ടൽ മുറിയിൽ എത്തിയ മേത്ത തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. അറസ്റ്റിലായ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
57 കാരനായ മിക്കി മേത്ത, 46 കാരനായ നവീൻ ദ്വാർ എന്നിവരാണ് അറസ്റ്റിലായത്. ദില്ലിയിൽ ലജ്പത് നഗർ, സാകേത് എന്നിവിടങ്ങളിൽ താമസിക്കുന്ന ഇവർ ഹരിയാനയിലെ സോണിപട്ടിനടുത്ത് റെസ്റ്റോറന്റ് നടത്തിവരികയാണ്.