നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Child marriage| 15 കാരിയെ വിവാഹം ചെയ്തു ഗർഭിണിയാക്കി; 27 വയസ്സുള്ള യുവാവ് അറസ്റ്റിൽ

  Child marriage| 15 കാരിയെ വിവാഹം ചെയ്തു ഗർഭിണിയാക്കി; 27 വയസ്സുള്ള യുവാവ് അറസ്റ്റിൽ

  പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടിയുടെ പ്രായം വെളിപ്പെട്ടത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം (Child marriage)കഴിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുംബൈ (Mumbai)സ്വദേശിയായ 27 കാരനാണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ പെൺകുട്ടിയുടെ അമ്മ, പ്രതിയുടെ മാതാപിതാക്കൾ, വിവാഹം നടത്തിയ മതപണ്ഡിതൻ എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

   PCSO, 2006ലെ ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവാഹ ബന്ധത്തിൽ പെൺകുട്ടി ഗർഭിണിയായിരുന്നു. പ്രസവത്തിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. മുംബൈയിലെ ജെജെ ആശുപത്രിയിൽ വെള്ളിയാഴ്ച്ചയാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്.

   കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹം നടന്നത്. പ്രസവത്തിനായി ആശുപത്രിയിലെത്തിച്ചപ്പോൽ പെൺകുട്ടിയുടെ പ്രായം ആശുപത്രി അധികൃതർ ചോദിച്ചിരുന്നു. എന്നാൽ ഇരുപത് വയസ്സ് എന്നായിരുന്നു ഭർത്താവും മാതാപിതാക്കളും പറഞ്ഞത്.

   പെൺകുട്ടിയുടെ ആധാർകാർഡ് ശ്രദ്ധയിൽപെട്ടതോടെയാണ് ഡോക്ടർമാർ വിവരം പൊലീസിൽ അറിയിക്കുന്നത്. ആധാർ കാർഡിൽ കുട്ടിയുടെ ജന്മ വർഷം 2006 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെയാണ് യഥാർത്ഥ പ്രായം പുറത്തായത്.
   Also Read-സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ചു; പതിനെട്ടുകാരന് ഇരുമ്പുകട്ട കൊണ്ട് മര്‍ദ്ദനം

   ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില‍ാണ് പൊലീസ് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശൈശവ വിവാഹമാണ് നടന്നത് എന്ന് വ്യക്തമായി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് യുവാവിനും മാതാപിതാക്കൾക്കുമെതിരെ കേസെടുത്തത്.
   Also Read-ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരവും ചാറ്റിങ്ങും; വിഡിയോ പകർത്തി വീട്ടമ്മ; ഡ്രൈവർക്കെതിരെ കേസ്

   സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് പെൺകുട്ടിയുടേതാണ്. സാമ്പത്തിക പ്രതിസന്ധി മൂലം പഠനവും നേരത്തേ അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് യുവാവുമായുള്ള വിവാഹം കുട്ടിയുടെ മാതാവ് നടത്തുന്നത്.

   അഞ്ചാം ക്ലാസ് വരെ മാത്രമാണ് പെൺകുട്ടിക്ക് വിദ്യാഭ്യാസം ലഭിച്ചത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് യുവാവും മാതാപിതാക്കളും വിവാഹത്തിന് തയ്യാറായതെന്നും പൊലീസ് പറയുന്നു.

   പെൺകുട്ടിയുടെ മാതാവും യുവാവിന്റെ മാതാപിതാക്കളും മതപണ്ഡ‍ിതനുമാണ് വിവാഹത്തിനുണ്ടായിരുന്നത്. ഗർഭിണിയായതിനു ശേഷം ചെക്കപ്പിനായി ആശുപത്രിയിൽ നിരവധി തവണ സന്ദർശിച്ചിരുന്നെങ്കിലും വയസ്സ് കൂട്ടിയായിരുന്നു ഇവർ പറഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു.
   Published by:Naseeba TC
   First published: