HOME » NEWS » Crime »

ഭക്ഷണത്തിന് രുചിയില്ല; ഭാര്യയെ ചപ്പാത്തിക്കോലു കൊണ്ട് പൊതിരെ തല്ലി; ഭർത്താവ് അറസ്റ്റിൽ

LockDown Domestic Violence | ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് പരാതി നൽകാൻ ദേശീയ വനിതാ കമ്മീഷന് വാട്സാപ്പ് നമ്പറുണ്ട്. -7217735372- ഈ നമ്പറിൽ ഗാർഹിക പീഡനത്തിന് എതിരെ ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകാം.

News18 Malayalam | news18
Updated: May 27, 2020, 3:04 PM IST
ഭക്ഷണത്തിന് രുചിയില്ല; ഭാര്യയെ ചപ്പാത്തിക്കോലു കൊണ്ട് പൊതിരെ തല്ലി; ഭർത്താവ് അറസ്റ്റിൽ
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: May 27, 2020, 3:04 PM IST
  • Share this:
മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ, ലോക്ക്ഡൗൺ കാലത്ത് ഗാർഹികപീഡനങ്ങൾ വർദ്ധിക്കുന്നെന്നാണ് കണക്കുകൾ. ഭാര്യ ഉണ്ടാക്കിയ ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് ചപ്പാത്തിക്കോല് കൊണ്ട് ഭർത്താവ് അവരെ പൊതിരെ തല്ലിയ വാർത്ത മുംബൈയിൽ നിന്നാണ്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 39കാരൻ അഭിജീത്ത് സൊങ്കുലെ അന്ധേരി ഈസ്റ്റിലാണ് ഭാര്യ ജ്യോതിയോടൊപ്പം താമസിക്കുന്നത്. ഭാര്യ ഉണ്ടാക്കിയ കിച്ചടിയുടെ രുചി ഇഷ്ടപ്പെടാതിരുന്ന ഇയാൾ ചപ്പാത്തിക്കോല് കൊണ്ട് ഭാര്യയെ പൊതിരെ തല്ലുകയായിരുന്നു.

You may also like:ലോക്ക്ഡൗണിൽ കുട്ടികൾക്ക് പുതിയ നോവലുമായി ഹാരി പോട്ടർ കഥാകാരി [NEWS]ബെവ് ക്യു ആപ്പ് ഉച്ചയ്ക്ക് രണ്ടുമുതൽ; ഉപയോഗക്രമം ഇങ്ങനെ [NEWS]രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം ഇങ്ങനെ [NEWS]

കിച്ചടി കഴിച്ചതിനു ശേഷം അടുക്കളയിലേക്ക് കുതിച്ചെത്തിയ സൊങ്കുലെ ചപ്പാത്തിക്കോലെടുത്ത് ജ്യോതിയുടെ മൂക്കിനും വയറിനും പുറത്തും അടിക്കുകയായിരുന്നു. രക്തം വരാൻ തുടങ്ങിയതിനെ തുടർന്ന് ജ്യോതി സഹായത്തിനായി നിലവിളിക്കുകയും അയൽക്കാർ എത്തി ജ്യോതിയെ രക്ഷിക്കുകയുമായിരുന്നു.

മർദ്ദിക്കുന്നതിനിടയിൽ കരയരുതെന്ന് സൊങ്കുലെ ഭീഷണിപ്പെടുത്തിയിരുന്നതായും നിലവിളിച്ചാൽ കൊല്ലുമെന്ന് പറഞ്ഞെന്നും ജ്യോതി പറഞ്ഞു. ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടല്ലെന്നും ജ്യോതി പൊലീസിനോട് പറഞ്ഞു. ജ്യോതിയെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 324, 323, 504, 506 (2) പ്രകാരം സൊങ്കുലെയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു.

ലോക്ക്ഡൗൺ ആരംഭിച്ചതിനു ശേഷം രാജ്യത്ത് ഗാർഹിക പീഡനകേസുകൾ വർദ്ധിച്ചുവെന്നാണ് കണക്കുകൾ. ഏപ്രിലിൽ മാത്രം ദേശീയ വനിതാ കമ്മീഷനിൽ 315 പരാതികൾ ലഭിച്ചിരുന്നു. ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് പരാതി നൽകാൻ ദേശീയ വനിതാ കമ്മീഷന് വാട്സാപ്പ് നമ്പറുണ്ട്. -7217735372- ഈ നമ്പറിൽ ഗാർഹിക പീഡനത്തിന് എതിരെ ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകാം.

First published: May 27, 2020, 3:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories