• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ടാക്സിയിൽനിന്ന് ഇറങ്ങാൻ വൈകിയതിന് യുവാവിനെ വെടിവച്ചുകൊന്നു; അക്രമികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവർ


Updated: May 10, 2018, 6:36 PM IST
ടാക്സിയിൽനിന്ന് ഇറങ്ങാൻ വൈകിയതിന് യുവാവിനെ വെടിവച്ചുകൊന്നു; അക്രമികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവർ

Updated: May 10, 2018, 6:36 PM IST
മുംബൈ: ടാക്സി കാറിൽനിന്ന് ഇറങ്ങാൻ വൈകിയെന്ന് ആരോപിച്ച് യുവാവിനെ നാലംഗ സംഘം വെടിവെച്ചുകൊന്നു. മുംബൈയിലെ സബ് അർബൻ ചേംബറിൽ കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. 36കാരനായ സുരേന്ദ്രസിങാണ് വെടിയേറ്റ് മരിച്ചത്. പതിനെട്ടുകാരനായ കൃഷ്ണ ബോയണ്ണയും പ്രായപൂർത്തിയാകാത്ത മൂന്നു സുഹൃത്തുക്കളും ചേർന്നാണ് സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയത്. സബ് അർബനിലേക്ക് ടാക്സിയിൽ വന്ന സുരേന്ദ്രസിങും സുഹൃത്തുക്കളും ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും സംസാരിച്ചിരുന്നു. ഇതിനിടയിൽ അവിടേക്ക് എത്തിയ കൃഷ്ണ ബോയണ്ണ കാറിൽനിന്ന് ഇറങ്ങാൻ സുരേന്ദ്ര സിങ്ങിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. ഇതിനിടയിൽ കൃഷ്ണ ബോയണ്ണയുടെ കൂട്ടാളികളും അവിടേക്ക് എത്തി സുരേന്ദ്ര സിങ്ങിനെയും സുഹൃത്തുക്കളെയും കൈയ്യേറ്റം ചെയ്യാൻ തുടങ്ങി. ഇതിനിടയിലാണ് കൃഷ്ണ ബോയണ്ണ തോക്കെടുത്ത് വെടിയുതിർത്തത്. നെഞ്ചത്തും തോളിലും വെടിയേറ്റ സുരേന്ദ്രസിങിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയെങ്കിലും ബോയണ്ണയെയും കൂട്ടാളികളെയും പിന്നീട് പൊലീസ് പിടികൂടി.
First published: May 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍