HOME /NEWS /Crime / സഹോദരന്റെ കുത്തേറ്റ യുവാവ് കഴുത്തിൽ കത്തിയുമായി ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തി

സഹോദരന്റെ കുത്തേറ്റ യുവാവ് കഴുത്തിൽ കത്തിയുമായി ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തി

പ്രതീകാത്മക ദൃശ്യം

പ്രതീകാത്മക ദൃശ്യം

ഒരു കിലോമീറ്റർ സഞ്ചരിച്ചാണ് ആശുപത്രിയിൽ എത്തിയത്

  • Share this:

    മുംബൈ: കുടുംബവഴക്കിനിടയിൽ സഹോദരൻ കഴുത്തിൽ കുത്തിയ കത്തിയുമായി സ്വയം ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തി സമയത്ത് ചികിത്സ തേടിയ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു.

    നവിമുംബൈ നിവാസിയായ തേജസ് പാട്ടീലാണ് (32) അസാധാരണ മനക്കരുത്തുമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. കഴുത്തിലെ പ്രധാന രക്തക്കുഴലുകളില്‍ കുത്തേൽക്കാത്തതും യഥാസമയം ചികിത്സ തേടിയതുമാണ് യുവാവിന്റെ ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.

    Also Read- ഇടുക്കിയിൽ വിദ്യാർത്ഥി ജീവനൊടുക്കിയത് ഇന്റർനെറ്റിൽ ലൈവിട്ട ശേഷം; പിന്നിൽ ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട അജ്ഞാതസംഘം

    ശനിയാഴ്ച ഇളയ സഹോദരൻ മോനിഷ് ആണ് തേജസിനെ കുത്തിയത്. രക്തം വാർന്നൊഴുകുമ്പോഴും ബൈക്കെടുത്ത് പായുകയായിരുന്നു തേജസ്. ഒരു കിലോമീറ്റർ സഞ്ചരിച്ചാണ് ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയയിലൂടെ കത്തി നീക്കം ചെയ്ത ഡോക്ടർമാർ അടിയന്തര ചികിത്സ നൽകി.

    Also Read- ‘ചോറ് കഴിച്ചുതീരും മുമ്പ് പായസം വിളമ്പി’; വധുവിന്റെ വീട്ടുകാർക്ക് നേരെ പായസം എറിഞ്ഞു; പിന്നെ കൂട്ടത്തല്ല്

    ആക്രമണം നടത്തിയ മോനിഷിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനുമെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്.

    First published:

    Tags: Crime news, Maharashtra, Mumbai