നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മുംബൈയിൽ കപ്പലിൽ വൻ ലഹരി കടത്ത്; ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനും കസ്റ്റഡിയിലെന്ന് സൂചന

  മുംബൈയിൽ കപ്പലിൽ വൻ ലഹരി കടത്ത്; ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനും കസ്റ്റഡിയിലെന്ന് സൂചന

  പിടിച്ചെടുത്ത ലഹരിമരുന്നിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ എന്നിവ ഉൾപ്പെടുന്നതായാണ് വിവരം. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

  drugs

  drugs

  • Share this:
   മുംബൈ: കപ്പൽ മാർഗം കടത്തിക്കൊണ്ടുവന്ന ലഹരിമരുന്ന് പിടികൂടി. മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രശസ്ത ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ എന്നിവ ഉൾപ്പെടുന്നതായാണ് വിവരം. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

   ഏതാനും ദിവസം മുമ്പ്, ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അഫ്ഗാനിസ്ഥാനിൽ നിന്ന് 2,000 കോടി രൂപയുടെ മയക്കുമരുന്നുമായി എത്തിയ രണ്ട് ഷിപ്പിംഗ് കണ്ടെയ്നറുകൾ ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്ദ്ര തുറമുഖത്ത് പിടിച്ചെടുത്തിരുന്നു. ടാൽക്കം പൌഡർ എന്ന പേരിലാണ് അന്ന് ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്നത്. കസ്റ്റംസ് പരിശോധനയിലാണ് മയക്കുമരുന്നാണെന്ന് വ്യക്തമായത്. രാജ്യാന്തര വിപണിയിൽ കുറഞ്ഞത് 2,000 കോടി രൂപ വിലമതിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹെറോയിനാണ് കടത്തിക്കൊണ്ടു വന്നതെന്ന് പിന്നീട് സ്ഥിരീകരിച്ചു.

   ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് അഫ്ഗാൻ പൗരന്മാരെ ഡിആർഐ അറസ്റ്റ് ചെയ്തു. അവർ കുറച്ചു കാലമായി അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ മയക്കുമരുന്ന് കടത്ത് സംഘത്തിന്‍റെ ഭാഗമാണെന്ന് വ്യക്തമായി. ഇരുവരെയും കൂടാതെ, കയറ്റുമതിയും ഇറക്കുമതിയും കൈകാര്യം ചെയ്ത ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. കണ്ടെയ്നർ ബുക്ക് ചെയ്തത് ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, ഈ വർഷം ജൂണിൽ മൂന്നാം പ്രതി ഇന്ത്യ വിട്ട് അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നതായും ഡിആർഐ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

   Updating...
   Published by:Anuraj GR
   First published:
   )}