• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | നാലുമാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടില്‍ യുവാവിന് വിറ്റ കേസില്‍ 11 പേരെ പിടികൂടി മുംബൈ പോലീസ്

Arrest | നാലുമാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടില്‍ യുവാവിന് വിറ്റ കേസില്‍ 11 പേരെ പിടികൂടി മുംബൈ പോലീസ്

കോയമ്പത്തൂരില്‍ എത്തിയ പോലീസ് സംഘം കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  4 മാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി 4.8 ലക്ഷം രൂപയ്ക്ക് തമിഴ്നാടിലുള്ള (Tamil Nadu) സിവില്‍ എഞ്ചിനീയര്‍ക്ക് വിറ്റ സംഭവത്തില്‍ പതിനൊന്ന് പേരെ മുംബൈ പോലീസ്  (Mumbai police)അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ എത്തിയ പോലീസ് സംഘം കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

  ജനുവരി 3 ന് അന്‍വാരി അബ്ദുള്‍ ഷെയ്ഖ് എന്ന് സ്ത്രീ കൂഞ്ഞിനെ ഇബ്രാഹിം ഷെയ്ഖ് എന്നയാള്‍ തട്ടിക്കൊണ്ടു പോയതായി അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

  തുടര്‍ന്ന് പോലീസ് ഇബ്രാഹിം അല്‍താഫ് ഷെയ്ഖിനെ (32) അറസ്റ്റ് ചെയ്തു ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സിയോണ്‍, ധാരാവി , മലാഡ് ജോഗേശ്വരി, നാഗ്പാഡ എന്നിവിടങ്ങളില്‍ പോലീസ്  നടത്തിയ റെയ്ഡില്‍ രണ്ട് സ്ത്രീകളെയും നാല് പുരുഷന്മാരെയും പോലീസ് പുടികൂടി. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ കുട്ടിയെ തമിഴ്നാട്ടി ഒരു സിവില്‍ എഞ്ചിനീയര്‍ക്ക 4.8 ലക്ഷം രൂപയ്ക്ക് വിറ്റതായി ഇവർ പോലീസിനോട് സമ്മതിക്കുകയായിരുന്നു.

  തുടര്‍ന്ന് തമിഴ്നാടിലെത്തിയ മുംബൈ പോലീസ്  സംഘം നാല് ദിവസത്തോളം നടത്തിയ പരിശോധനയിലാണ് കുഞ്ഞിയനെ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ ഉള്‍പ്പെടെ 5 പോരെ തമിഴ്‌നാട്ടില്‍ നിന്ന് പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. സിവില്‍ എഞ്ചിനീയര്‍ ആനന്ദ് കുമാര്‍ നാഗരാജനാണ് സംഘം കുഞ്ഞിനെ വിറ്റത് .

  അതേ സമയം താനാണ് കുട്ടിയുടെ കുട്ടിയുടെ പിതാവെന്നും താനും കുഞ്ഞിന്റെ അമ്മയുമായി ലിവിങ്ങ് ടുഗെദര്‍ ബന്ധമുണ്ടായിരുന്നതായി പ്രതി പറഞ്ഞതായി പോലീസ് അറിയച്ചു. ഈ സാഹചര്യത്തിൽ കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജോലിക്കായി പോയ കുഞ്ഞിന്റെ അമ്മയെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

  Sexual Assault | 88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കോട്ടയത്ത് 20 കാരന്‍ അറസ്റ്റില്‍

  കോട്ടയം (Kottayam) കിടങ്ങൂരിൽ (Kidangoor) ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 വയസ്സുള്ള വയോധികയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ (Sexual Assault) ശ്രമിച്ച യുവാവ് അറസ്റ്റിലായി. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന്‍ (20) ആണ് കിടങ്ങൂര്‍ പോലീസിന്റെ പിടിയിലായത്. ബലപ്രയോഗത്തില്‍ പരിക്ക് പറ്റിയ വയോധിക ആശുപത്രിയില്‍ചികിത്സ തേടി.

  Also Read- Idukki Murder| ധീരജ് വധം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ ഡിജിപിയുടെ നിർദേശം

  തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മക്കള്‍ വിവാഹശേഷം മാറി താമസിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രസാദിനെ പോലീസ് സംഘം ഒളിസ്ഥലത്തുനിന്നാണ് പിടികൂടിയത്.

  Also Read-പാലക്കാട് വയോധിക ദമ്പതികളുടെ കൊല; അമ്മയെ മകൻ വെട്ടിയത് 33 തവണ; മുറിവിലും വായിലും കീടനാശിനിയൊഴിച്ചു

  കിടങ്ങൂര്‍ എസ് എച്ച് ഒ ബിജു കെ ആര്‍, എസ് ഐ കുര്യന്‍ മാത്യു, എ എസ് ഐ‌ ബിജു ചെറിയാന്‍, ആഷ് ചാക്കോ, സിനിമോള്‍, സുനില്‍കുമാര്‍, അരുണ്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
  Published by:Jayashankar AV
  First published: