• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്‌കൂളിൽ പോയ പെൺകുട്ടിയെ കൊന്ന് സ്യൂട്‌കേസിലാക്കിയ കേസ്; മഹാരാഷ്ട്രയിൽ രണ്ട് പേർ അറസ്റ്റിൽ

സ്‌കൂളിൽ പോയ പെൺകുട്ടിയെ കൊന്ന് സ്യൂട്‌കേസിലാക്കിയ കേസ്; മഹാരാഷ്ട്രയിൽ രണ്ട് പേർ അറസ്റ്റിൽ

നിരവധി തവണ കുത്തേറ്റ ശരീരം പുതപ്പിൽ പൊതിഞ്ഞാണ് സ്യൂട്ട്‌കേസിലാക്കിയത്.

  • Last Updated :
  • Share this:
    മഹാരാഷ്ട്ര: കൗമാരക്കാരിയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ കുത്തിനിറച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ വാലിവ് പ്രദേശത്തെ റോഡരികിലാണ് പതിനാലുകാരിയുടെ ജഡം കണ്ടെത്തിയത്. നിരവധി തവണ കുത്തേറ്റ ശരീരം പുതപ്പിൽ പൊതിഞ്ഞാണ് സ്യൂട്ട്‌കേസിലാക്കിയത്.

    പോലീസ് പല തവണ ചോദിച്ചിട്ടും കുറ്റകൃത്യത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വെളിപ്പെടുത്തുവാൻ പ്രതികൾ തയാറായിട്ടില്ല. പതിനാല് വയസുമാത്രം പ്രായമുണ്ടായിരുന്ന ഈ കുട്ടിയുടെ ക്രൂരമായ കൊലപാതകം വലിയ നടുക്കമാണ് പ്രദേശവാസികളിൽ ഉണ്ടാക്കിയത്.

    read also: മൂന്നര വയസ്സുകാരിയെ 'ഡിജിറ്റല്‍ റേപ്പിന് ഇരയാക്കിയ 75കാരന് ജീവപര്യന്തം ; എന്താണ് ഡിജിറ്റല്‍ റേപ്പ് ?

    ഓഗസ്റ്റ് 25നാണ് മുംബൈ അന്ധേരി സ്വദേശിയായ പെൺകുട്ടിയെ സ്‌കൂളിലേക്ക് പോകുന്നവഴിയാണ് കാണാതായത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ 26ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് വെള്ളിയാഴ്ച രാത്രി ഗുജറാത്തിൽനിന്നാണ് പിടികൂടിയത്. പ്രതികൾക്ക് ഏകദേശം 21 വയസ്സാണ് പ്രായമെന്നും കൊലപാതകത്തിന് കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
    Published by:Amal Surendran
    First published: