പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജ ബലാത്സംഗ പരാതി; 35കാരി അറസ്റ്റിൽ

മനുഷ്യക്കടത്ത് കേസ് അന്വേഷിക്കുന്നതിന്റെ മറവിൽ ജനുവരി 11 ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്യുകയും 11 വയസുള്ള മകളെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി പരാതി നൽകിയത്.

News18 Malayalam | news18-malayalam
Updated: September 27, 2020, 10:56 PM IST
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജ ബലാത്സംഗ പരാതി; 35കാരി അറസ്റ്റിൽ
arrest
  • Share this:
മുംബൈ: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജ ബലാത്സംഗ പരാതി ഉന്നയിച്ച സത്രീ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. ഒരു കോൺസ്റ്റബിളിന‍റെ സഹായത്തോടെയാണ് യുവതി വ്യാജ പരാതി നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒരു ഓട്ടോറിക്ഷ ഡ്രൈവറും ഇവരെ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

വ്യാജ കേസ് ഫയൽ ചെയ്യാൻ യുവതിയെ സഹായിച്ച പോലീസുകാരനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഘട്കോപ്പർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. മനുഷ്യക്കടത്ത് കേസ് അന്വേഷിക്കുന്നതിന്റെ മറവിൽ ജനുവരി 11 ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്യുകയും 11 വയസുള്ള മകളെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി ബോംബെ ഹൈക്കോടതിയിൽ പരാതി നൽകിയത്.

പോലീസുകാർ തന്നെ ആക്രമിച്ചതായും ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചതായും യുവതി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. യുവതിയുടെ പരാതിയിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം കോൺസ്റ്റബിൾമാരായ ഷിഷുപാൽ ജഗധാനെയ്ക്കും എസ് ഗവാനെയ്ക്കുമെതിരെ നിർദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതിരുന്നു.

കേസിന്റെ മേൽനോട്ടത്തിനും അന്വേഷണത്തിനുമായി ഡിസിപി (സോൺ VII) പ്രശാന്തിന്‍റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, സംഭവസമയത്ത് ജഗദ്ദാന യുപിയിലുണ്ടെന്നും ഗവാനെ പോലീസ് സ്റ്റേഷനിലാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

ഈ റിപ്പോർട്ട് പരിഗണിച്ചാണ് യുവതിയെ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശം നൽകിയത്. ഐപിസി സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന) പ്രകാരമാണ് എസ്‌ഐടി യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
Published by: Anuraj GR
First published: September 27, 2020, 10:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading