നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബലാത്സംഗ പരാതിയുടെ ലക്ഷ്യം ബ്ലാക്ക് മെയിലിംഗ്; നിയമപരമായി നേരിടും ബിനോയ് കോടിയേരി

  ബലാത്സംഗ പരാതിയുടെ ലക്ഷ്യം ബ്ലാക്ക് മെയിലിംഗ്; നിയമപരമായി നേരിടും ബിനോയ് കോടിയേരി

  'വസ്തുതയ്ക്ക് നിരക്കാത്ത വാര്‍ത്തയാണിത്. ആറുമാസം മുന്‍പ് ഇവര്‍ അഞ്ചുകോടി രൂപ ആവശ്യപ്പെട്ടിരുന്നു.'

  ബിനോയ് കോടിയേരി

  ബിനോയ് കോടിയേരി

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ പ്രതികരണവുമായി ബിനോയ് കോടിയേരി. പീഡന പരാതി ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമാണ് ബിനോയ് വ്യക്തമാക്കിയിരിക്കുന്നത്.

   വസ്തുതയ്ക്ക് നിരക്കാത്ത വാര്‍ത്തയാണിത്. ആറുമാസം മുന്‍പ് ഇവര്‍ അഞ്ചുകോടി രൂപ ആവശ്യപ്പെട്ടിരുന്നു. അന്നു നല്‍കിയ കത്തില്‍ താന്‍ അവരെ കല്യാണം കഴിച്ചെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതിനെതിരെ കണ്ണൂര്‍ ഐജിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു.

   'എട്ടുവയസുള്ള കുട്ടിയുണ്ടെന്നാണ് അവര്‍ ആരോപിക്കുന്നത്. ഇന്നത്തെ കാലത്ത് അതൊക്കെ തെളിയിക്കാന്‍ ശാസ്ത്രീയമായ നിരവധി മാര്‍ഗങ്ങളുണ്ട്. ബ്ലാക്ക് മെയിലിങ് മോഡിലാണ് അവര്‍ നില്‍ക്കുന്നത്. ഇവര്‍ക്ക് പിന്നില്‍ ആരെങ്കിലുമുണ്ടെയെന്ന് അറിയില്ല.'

   Also Read ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗത്തിന് കേസ്; നടപടി ബീഹാർ സ്വദേശിനിയുടെ പരാതിയിൽ

   യുവതിയുടെ പരാതിയില്‍ അന്ധേരി ഓഷിവാര പൊലീസാണ് ബിനോയ്‌ക്കെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി ബിനീഷ് വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടുവയസുള്ള പെണ്‍കുട്ടിയുണ്ടെന്നുമാണ് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയ്‌ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്.

   First published: