• HOME
 • »
 • NEWS
 • »
 • crime
 • »
 • Cannabis Seized | 15 വര്‍ഷം ഒഡീഷക്കാരനായി താമസിച്ച് കഞ്ചാവ് കൃഷിയും വില്‍പ്പനയും നടത്തിയ മൂന്നാറുകാരന്‍ പിടിയില്‍

Cannabis Seized | 15 വര്‍ഷം ഒഡീഷക്കാരനായി താമസിച്ച് കഞ്ചാവ് കൃഷിയും വില്‍പ്പനയും നടത്തിയ മൂന്നാറുകാരന്‍ പിടിയില്‍

നക്സല്‍ സ്വാധീന മേഖലയില്‍ താമസിച്ച് സ്ഥിതിഗതികള്‍ മനസിലാക്കി അതിസാഹസികമായാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  പതിനഞ്ച് വര്‍ഷമായി ഒഡീഷയില്‍ (Odisha) താമസിച്ച് കഞ്ചാവ് (Cannabis) കൃഷി ചെയ്ത് വില്‍പ്പന നടത്തിയിരുന്ന മലയാളി അറസ്റ്റില്‍. ഇടുക്കി മൂന്നാര്‍ സ്വദേശി എന്‍.കെ ബാബു എന്ന ബാബു മാഹ്ജിയെ ആണ് ആലപ്പുഴ പോലീസ് (Alappuzha Police)  ഒഡീഷയിലെത്തി പിടികൂടിയത്. കേരളം , ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലേക്കാണ് ഇയാള്‍ കഞ്ചാവ് കടത്തിയിരുന്നത്. നക്സല്‍ സ്വാധീന മേഖലയില്‍ താമസിച്ച് സ്ഥിതിഗതികള്‍ മനസിലാക്കി അതിസാഹസികമായാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

  നക്സൽ മേഖലയായ ഡാഗുഡയിൽ മാഹ്‌ജി ഗ്രോതവർഗത്തിലെ സ്ത്രീയെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമായിരുന്നു ബാബു. എൻ.കെ.ബാബു എന്ന തന്റെ പേര് ബാബു മാഹ്ജി എന്നാക്കിയിരുന്നു ഒഡീഷയില്‍ ഇയാള്‍ കഴിഞ്ഞിരുന്നത്. ഗോത്രവർഗക്കാർക്ക് സഹായങ്ങൾ ചെയ്ത് അവരെക്കൊണ്ട് കാട് വെട്ടിത്തെളിച്ചായിരുന്നു ഇയാളുടെ കഞ്ചാവു കൃഷി.

  Also Read- അഷ്‌റഫ് കുഴിച്ചട്ടത് മോഷണമുതല്‍; പോലീസ് കുഴിച്ചപ്പോള്‍ കിട്ടിയത് സ്‌ഫോടകവസ്തു

  ഒഡീഷയിൽ പോയി ബാബുവിൽനിന്നു വാങ്ങിയ കഞ്ചാവു വിൽക്കാൻ ആലപ്പുഴയിലേക്ക് എത്തിയ വള്ളികുന്നം സ്വദേശികളായ അനന്തുവിനെയും ഫയാസിനെയും മാർച്ച് 24ന് 13 കിലോ കഞ്ചാവുമായി ചേർത്തലയിൽ വച്ച് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല പോലീസും ചേർന്ന് പിടികൂടിയിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ രഹസ്യ നീക്കത്തിലുടെയാണ് ഒഡീഷയിൽ നിന്ന് ബാബുവിനെ അറസ്റ്റ് ചെയ്തത്.

  വൻതോതിൽ കഞ്ചാവ് കൃഷി ചെയ്ത് സംസ്കരിച്ച ശേഷം കഞ്ചാവും ഹാഷീഷ് ഓയിലും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യന്‍  സംസ്ഥാനങ്ങളിലേക്ക് വിൽക്കുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.

  നർകോട്ടിക് സെൽ ഡിവൈഎസ്പി എം.കെ.ബിനുകുമാറിന്റെയും ചേർത്തല ഡിവൈഎസ്പി ടി.ബി.വിജയന്റെയും നേതൃത്വത്തിൽ ചേർത്തല ഐഎസ്എച്ച്ഒ വിനോദ് കുമാർ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സീനിയർ സിപിഒ ഉല്ലാസ്, സിപിഒമാരായ പ്രവീഷ്, എബി തോമസ്, ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

  ഭാര്യയുമായി സൗഹൃദം; വീട്ടുടമയുടെ കാല് തല്ലിയൊടിച്ചു; പ്രതി അറസ്റ്റില്‍


  ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുടമയുടെ കാല് തല്ലിയൊടിച്ച പ്രതി പിടിയില്‍(Arrest). ഭാര്യയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് വീട്ടുടമയെ ആക്രമിച്ചത്(Attack). ചെങ്ങന്നൂര്‍ സ്വദേശി അരമന ബാബുവാണ് അറസ്റ്റിലായത്. രണ്ടു കൂട്ടുപ്രതികള്‍ ഒളിവിലാണ്. കഴിഞ്ഞ ബുധനാഴ്ചായയിരുന്നു ആക്രമണം നടന്നത്. ആലാ സ്വദേശി ജോസിനെയാണ് ഇവര്‍ ആക്രമിച്ചത്.

  വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമായിരുന്നു ജോസിനെ മര്‍ദിച്ചത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ജോസിന്റെ കാല്‍ ഒടിഞ്ഞു. ബാബുവും ജോസും നേരത്തെ സുഹൃത്തുക്കളായിരുന്നു. ചില തര്‍ക്കങ്ങളെ തുടര്‍ന്ന് സൗഹൃദം നിലച്ചു. എന്നാല്‍ ജോസ് ബാബുവിന്റെ ഭാര്യയുമായി സൗഹൃദം തുടരുന്നതിലുള്ള വിരോദം മൂലമായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

  ആക്രമണത്തിന് ശേഷം ഒളിവില്‍പോയ ബാബുവിനെ ചെങ്ങന്നൂര്‍ എസ്.ഐയും സംഘവുമാണ് പിടികൂടിയത്. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. സാരമായി പരുക്കേറ്റ ജോസ് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.
  Published by:Arun krishna
  First published: