• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വഞ്ചനാകേസ്: മലയാളിയായ ബോളിവുഡ് നടനും ഭാര്യയും അറസ്റ്റിൽ

മലയാളി സിനിമാ നിർമാതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്

news18
Updated: September 9, 2019, 10:00 AM IST
വഞ്ചനാകേസ്: മലയാളിയായ ബോളിവുഡ് നടനും ഭാര്യയും അറസ്റ്റിൽ
representation
news18
Updated: September 9, 2019, 10:00 AM IST
മുംബൈ: വഞ്ചനാകേസിൽ‌ ബോളിവുഡ് നടനും മലയാളിയുമായ പ്രശാന്ത് നാരായണൻ അറസ്റ്റിലായി. ബംഗാളി സ്വദേശിനിയായ ഭാര്യ ഷോനയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂർ എടക്കാട് സ്വദേശിയായ പ്രശാന്ത് നാരായണൻ 'മർഡർ 2' അടക്കമുള്ള ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്.

മലയാളി സിനിമാ നിർമാതാവ് തോമസ് പണിക്കർ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2017ൽ തോമസ് പണിക്കർ നിർമിച്ച സിനിമയിൽ പ്രശാന്ത് നാരായണൻ അഭിനയിച്ചിരുന്നു. ഇതിന് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളായി. തുടര്‍ന്ന് ഭാര്യയുടെ പേരിലുള്ള കമ്പനിയിൽ പണം നിക്ഷേപിക്കാനായി പ്രശാന്ത് നാരായണൻ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം 1.20 കോടി രൂപ തോമസ് പണിക്കർ നിക്ഷേപിച്ചു. ഇതിനുശേഷമാണ് പ്രശാന്ത് തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് തോമസ് പണിക്കർ പരാതി നൽകിയത്. മുംബൈയിൽ അറസ്റ്റ് ചെയ്ത ഇരുവരെയും കേരള പൊലീസിന് കൈമാറി. തലശേശേരി അഡീഷണൽ ജുഡീഷ്യൽ‌ മജിസ്ട്രേറ്റ് കോടതി ഇരുവരെയും സെപ്റ്റംബർ 20 വരെ കസ്റ്റഡിയിൽ വിട്ടു.

Also Read- മകനുമായുള്ള വിവാഹബന്ധം ഒഴിയാൻ മരുമകളുടെ പേരിൽ വ്യാജപരാതി; നഷ്ടപരിഹാരം നൽകാൻ ഉത്തരവ്



ഹിന്ദിയിലും മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലുമായി പ്രശാന്ത് നാരായണൻ അൻപതോളം അഭിനയിച്ചിട്ടുണ്ട്. ഷാഡോസ് ഓഫ് ടൈം, മർഡർ 2, വൈസ ഭി ഹോത്താ ഹെ 2 എന്നിവയാണ് പ്രശാന്ത് നാരായണൻ അഭിനയിച്ച പ്രധാന സിനിമകൾ.

First published: September 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...