• HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യപാനത്തനിടെ 'തൃശ്ശൂര്‍' ജില്ലയെ കളിയാക്കി; 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം

മദ്യപാനത്തനിടെ 'തൃശ്ശൂര്‍' ജില്ലയെ കളിയാക്കി; 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം

ഷെയറിട്ട് മദ്യം വാങ്ങി  ഷോപ്പിംഗ് മാളിന് പിറകിലെ ഒഴിഞ്ഞ സ്ഥലത്ത് വച്ച് മദ്യപിക്കുന്നതിനിടെ റെജി കുമാർ തൃശ്ശൂര്‍ ജില്ലയെ കളിയാക്കിയത് ഷിനുവിനെ പ്രകോപിപ്പിച്ചു

  • Last Updated :
  • Share this:
    ഷെയറിട്ട് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ആക്രമണത്തില്‍ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പാലക്കാട് കണ്ണമ്പ്ര സ്വദേശി പ്രകാശനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  സംഭവത്തിൽ തിരുവനന്തപുരം സ്വദേശി റജികുമാറിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

    പരിക്കേറ്റ പ്രകാശനും സുഹൃത്ത് ഷിനുവും ശക്തന്‍ നഗറിലെ ബിവറേജസ് ഔട്ട് ലെറ്റിൽ വച്ചാണ് തിരുവനന്തപുരം സ്വദേശി റെജി കുമാറിനെ പരിചയപ്പെട്ടത്. മൂവരും ചേര്‍ന്ന് ഷെയറിട്ട് മദ്യം വാങ്ങി  ഷോപ്പിംഗ് മാളിന് പിറകിലെ ഒഴിഞ്ഞ സ്ഥലത്ത് വച്ച് മദ്യപിക്കുന്നതിനിടെ റെജി കുമാർ തൃശ്ശൂര്‍ ജില്ലയെ കളിയാക്കിയത് ഷിനുവിനെ പ്രകോപിപ്പിച്ചു. വഴക്കു നടക്കുന്നതിനിടെ പിടിച്ചു മാറ്റാൻ ചെന്ന പ്രകാശനെ റെജി കുമാർ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു.

    കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വഴക്കിനിടെ മൂക്കിന് ഇടി കിട്ടിയ പ്രതി റജി കുമാറിനെ ജില്ലാ ആശുപത്രിയിലെ ഡിറ്റക്ഷൻ സെൻ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
    Published by:Arun krishna
    First published: