• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |പ്രണയം നിരസിച്ചതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍

Arrest |പ്രണയം നിരസിച്ചതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍

അടുത്തെത്തിയപ്പോള്‍ വേഗം കുറച്ച് ഓട്ടോയിലുണ്ടായിരുന്ന ഒരാള്‍ സിഗരറ്റു കുറ്റി തന്റെ നേരെ വലിച്ചെറിയുകയും കളിയാക്കുകയും ചെയ്‌തെന്നു പെണ്‍കുട്ടി പറയുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചി: ഏലൂര്‍ പാതാളത്ത് പ്രണയം നിരസിച്ചതിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (minor girl) ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് മൂന്നു പേരെ അറസ്റ്റു (arrest) ചെയ്തു റിമാന്‍ഡിലാക്കി.

    ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തില്‍ തന്റെ നേരേ പാഞ്ഞു വരുന്നതു കണ്ട് ഓടി മാറിയതിനാലാണ് അപകടം ഒഴിവായതെന്നു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.

    സംഭവത്തില്‍, പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന്‍ ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ശിവ നേരത്തെ പെണ്‍കുട്ടിയോട് ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും നിരസിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ നേരത്തെയും വഴിയരികില്‍ നിന്നു കളിയാക്കുകയും പിന്നാലെ വരികയും ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു.

    ഇന്നലെ സ്‌കൂള്‍ വിട്ടു വീട്ടിലേക്കു വരുമ്പോള്‍ എതിരെ ഓട്ടോറിക്ഷയുമായി വന്നു. അടുത്തെത്തിയപ്പോള്‍ വേഗം കുറച്ച് ഓട്ടോയിലുണ്ടായിരുന്ന ഒരാള്‍ സിഗരറ്റു കുറ്റി തന്റെ നേരെ വലിച്ചെറിയുകയും കളിയാക്കുകയും ചെയ്‌തെന്നു പെണ്‍കുട്ടി പറയുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്നു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ അതിവേഗം തന്റെ നേര്‍ക്കു പാഞ്ഞു വരുന്നതു കണ്ടത്. ചാടി മാറിയില്ലായിരുന്നെങ്കില്‍ ഓട്ടാറിക്ഷ ഇടിച്ചു താന്‍ മരിക്കുമായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

    പരാതി നല്‍കിയതിനു പിന്നാലെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

    Also read: Arrest |സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയും സുഹൃത്തും പിടിയില്‍

    Arrest |ബസില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തി; കുപ്രസിദ്ധ ഗുണ്ടാനേതാവ് പിടിയില്‍

    കോട്ടയം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യന്‍ എന്ന ശരത് രാജ് അറസ്റ്റില്‍ (Arrest). മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ബസിനുള്ളില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തിയതിനെതുടര്‍ന്ന് ബസ് ജീവനക്കാര്‍ പൊലീസില്‍ (Police) വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഷാന്‍ കൊലക്കേസ് പ്രതിയായ ഗുണ്ട കെഡി ജോമോന്റെ എതിര്‍ സംഘത്തിന്റെ നേതാവാണ് സൂര്യന്‍.

    സൂര്യന്റെ സംഘാംഗം എന്ന പേരിലാണ് ജോമോന്‍ പത്തൊമ്പതുകാരനായ ഷാനെ കൊന്നത്. ഈ സംഭവത്തിന് ശേഷം കോട്ടയം ഈസ്റ്റ് പൊലീസ് സൂര്യനെ ഏറെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

    കുറച്ച് നാളുകളായി തൃശ്ശൂര്‍ കേന്ദ്രീകരിച്ചായിരുന്നു സൂര്യന്റെ പ്രവര്‍ത്തനങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ വീണ്ടും കോട്ടയത്ത് എത്തിയത്. ഇയാളെ വിശദമായ ചോദ്യം ചെയ്ത ശേഷം നാളെ കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്യും. സൂര്യനൊപ്പം സംഘാംഗം അനക്‌സ് ഷിബുവും പൊലീസ് പിടിയിലായിട്ടുണ്ട്.
    Published by:Sarath Mohanan
    First published: