കോഴിക്കോട്: വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂമിവാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദി(47 ) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭൂമിവാതുക്കൽ എംഎൽപി സ്കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Also Read- കൊല്ലത്ത് ബാറിലെ മേശയില്‍ കാല്‍ വച്ചതിന് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
2018 ൽ ഭൂമിവാതുക്കൽ സ്വദേശി താഴെ കണ്ടി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. ജാമ്യത്തിലിറങ്ങി ഭൂമിവാതുക്കൽ ടൗണിൽ തട്ട് കട നടത്തുകയായിരുന്നു. വളയം പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ സ്വീകരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kozhikode, Murder case