ഇടുക്കി: കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ പ്രതി കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ കേസില്‍ അറസ്റ്റില്‍(Arrest). അറക്കുളം ആലാനിക്കല്‍ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന ഒഴുങ്ങാലില്‍ ജഗദീഷ്(28) ആണ് അറസ്റ്റിലായത്.
2013-ല്‍ നീലൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു ഇയാള്‍. കാമുകിയെ സ്വന്തമാക്കുന്നതിനായി അവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലായിരുന്നു ജീവപര്യന്തം ശിക്ഷ.
കോവിഡിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് പരോള്‍ അനുവദിച്ചത്. എന്നാല്‍ പരോളിലിറങ്ങിയ പ്രതി മറ്റൊരു വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ കേസില്‍ അറസ്റ്റിലാവുകയായിരുന്നു.
Arrest | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും അരിയും സാധനങ്ങളും കടത്താന്‍ ശ്രമം; 2 ജീവനക്കാര്‍ പിടിയില്‍
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നും (Kuthiravattom Mental Health Center ) ഭക്ഷ്യ സാധനങ്ങൾ കടത്താന്‍ ശ്രമിച്ച ജീവനക്കാരെ വിജിലന്‍സ് പിടികൂടി. ആശുപത്രിയിലെ പാചകക്കാരായ ശിവദാസന്‍, കമാല്‍ എന്നിവരെയാണ് കോഴിക്കോട് വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്.
അന്തേവാസികൾക്കായി എത്തിച്ച അരിയും പച്ചക്കറിയും ചിലർ സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ട് പേര്‍ക്കുമെതിരെ വിജിലന്‍സ് വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.
ഭക്ഷ്യധാന്യങ്ങൾ കടത്തിയ രണ്ട് ജീവനക്കാരെ കഴിഞ്ഞ വർഷവും വിജിലന്‍സ് പിടികൂടിയിരുന്നു. വിജിലന്‍സ് നല്കിയ വിവരങ്ങൾ ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നും, ഡിഎംഒ തുടർ നടപടികൾ സ്വകീരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.