'മക്കളെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല, സങ്കടം കൊണ്ട് ജയിൽ ചാടി'; കൊലക്കേസ് പ്രതി ബിനു മോൻ
'മക്കളെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല, സങ്കടം കൊണ്ട് ജയിൽ ചാടി'; കൊലക്കേസ് പ്രതി ബിനു മോൻ
മക്കളെ കാണാനാവാത്തതിനുള്ള വിഷമത്തിലാണ് ജയിൽ ചാടിയതെന്നാണ് പൊലീസിനോട് ബിനുമോൻ പറഞ്ഞത്.
Last Updated :
Share this:
കോട്ടയം: കോട്ടയം ജില്ലയിൽ നിന്ന് ജയിൽ ചാടിയ കൊലക്കേസ് പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. ജയിൽ ചാട്ടത്തിന് പ്രത്യേകം കേസ് ബിനു മോനെതിരെ ചുമത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് ഇയാളെ ജയിൽ മാറ്റുന്നത്. മക്കളെ കാണാനാവാത്തതിനുള്ള വിഷമത്തിലാണ് ജയിൽ ചാടിയതെന്നാണ് പൊലീസിനോട് ബിനുമോൻ പറഞ്ഞത്.
പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന മകനും മകളുമാണ് ബിനുംമോനുഴള്ളത്. ജയിൽ ചാടുന്നതിന് തലേദിവസം ജയിലിലെ ഫോണിൽ നിന്ന് മക്കളെ വിളിക്കാൻ ബിനുമോൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോണിൽ കിട്ടിയില്ല. തുടർന്ന് ജയിൽ ചാടാൻ പദ്ധതിയിടുകയായിരുന്നു. ബിനുമോന്റെ ഭാര്യ വിദേശത്താണ്.
യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിലിട്ട കേസിലെ അഞ്ചാം പ്രതിയാണ് ബിനുമോൻ. ഇന്നലെ പുലർച്ചെയായിരുന്നു ഇയാള്‍ ജയിൽ ചാടിയത്.റിമാൻഡ് പ്രതിയായ ഇയാൾ ജില്ലാ ജയിലിന്റെ മുന്നിലെ 10 അടി ഉയരമുള്ള മതിൽ ചാടിക്കടന്നാണ് പോയത്. എന്നാല്‍ രാത്രിയോടെ ബിനുമോനെ പൊലീസ് വീട്ടു പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു.
വീടിനോടു ചേർന്ന പാടത്തു രാത്രി എത്തിയ ഇയാൾ അടുക്കള വഴി അകത്തു കടക്കാൻ ശ്രമിക്കുന്നതിനിടെ ജയിൽ വാർഡർമാരുടെയും നാട്ടുകാരുടെയും സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു.ജയിൽ ചാടിയ ബിനുമോൻ അടുത്തുള്ള ഈസ്റ്റ് പൊലീസ് സ്റ്റേഷനോടു ചേർന്നുള്ള ബസ് സ്റ്റോപ്പ് വരെ നടന്നുപോയതായി സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
ഓട്ടോഡ്രൈവറായ ബിനുമോന് ജയിലില്‍ ശാന്തശീലനായിരുന്നു എന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷാന്‍ വധക്കേസില്‍ താന്‍ പെട്ടുപോയതാണെന്നും ഷാനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ താനില്ലായിരുന്നു എന്നുമാണ് എപ്പോഴും ബിനുമോന് സഹതടവുകാരോടും പറഞ്ഞിരുന്നത്. കേസ് നടത്തിപ്പിനായി അഞ്ചു ലക്ഷം രൂപയോളം കടം വാങ്ങേണ്ടി വന്നതോടെ ബിനുമോന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു.ഇതോടെ ഭാര്യ ജോലി തേടി വിദേശത്തേക്കു പോയത്.
കേസിലെ മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ട ജോമോനും ഇപ്പോള്‍ സെന്‍ട്രല്‍ ജയിലിലാണ്. കേസിന്റെ വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങാനിരിക്കെയാണ് പ്രതികളിലൊരാളുടെ ജയില്‍ ചാട്ടം ഉണ്ടായത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.