HOME » NEWS » Crime » MURDER CONVICT DECLARED HIMSELF DEAD ARRESTED AFTER SIXTEEN YEARS

മരിച്ചെന്ന് പൊലീസിനെ കബളിപ്പിച്ച കൊലക്കേസ് പ്രതി; 16 വർഷത്തിന് ശേഷം അറസ്റ്റിൽ

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതി പരോൾ നേടി പുറത്തിറങ്ങിയാണ് പൊലീസിനെ കബളിപ്പിച്ചത്

News18 Malayalam | news18-malayalam
Updated: March 19, 2021, 2:52 PM IST
മരിച്ചെന്ന് പൊലീസിനെ കബളിപ്പിച്ച കൊലക്കേസ് പ്രതി; 16 വർഷത്തിന് ശേഷം അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
ബുലാന്ദ്ഷെഹർ: പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന സംഭവമാണ് ഉത്തർപ്രദേശിലെ ബുലാന്ദ്ഷെഹറിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചെന്ന് വരുത്തിതീർത്ത് പൊലീസിനെ കബളിപ്പിച്ച കൊലക്കേസ് പ്രതി പതിനാറ് വർഷത്തിനു ശേഷം പിടിയിൽ. 1988 ൽ നടന്ന കൊലപാതകത്തിലാണ് അനിരാജ് എന്നയാൾ പിടിയിലാകുന്നത്. കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് വിചാരണ കോടതി വിധിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി ജീവപര്യന്തം തടവും വിധിച്ചു. പിന്നീട് സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു.

വിധിക്കെതിരെ ഇയാൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചതോടെ 2004 ൽ അനിരാജ് പരോളിന് അപേക്ഷ നൽകി. അപേക്ഷയിൽ പരോൾ ലഭിച്ച് പുറത്ത് വന്നതിനു ശേഷമാണ് പ്രതി പൊലീസിനേയും ജയിൽ വകുപ്പിനേയും കബളിപ്പിച്ചത്.


പരോൾ ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ഇയാൾ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കി എല്ലാ ഔദ്യോഗിക രേഖകളിലും മരിച്ചതായി രേഖപ്പെടുത്തി. തുടർന്ന് പതിനാറ് വർഷം സ്വതന്ത്രനായി ജീവിച്ചു വരുന്നതിനിടയിലാണ് അവിചാരിതമായി വീണ്ടും പിടിയിലാകുന്നത്. കഴിഞ്ഞ വർഷമാണ് അനിരാജ് ജീവിപ്പിച്ചിരിപ്പുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

Also Read-ജാതകത്തിൽ ചൊവ്വാദോഷം; പരിഹാരത്തിന് 13 കാരനായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത് അധ്യാപിക

ഇയാളെ കണ്ടെത്തുന്നവർക്ക് 20,000 രൂപ പാരിതോഷികവും ബുലാന്ദ്ഷെഹർ പൊലീസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അനിരാജിനെ പൊലീസ് പിടികൂടുന്നത്. ഇയാളുടെ പക്കൽ നിന്നും ഒരു നാടൻ തോക്കും പൊലീസ് കണ്ടെത്തി.

Also Read-അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്തൽ; യുവതിക്ക് പിന്നിൽ കൊച്ചിയിലെ മയക്കുമരുന്ന് സംഘമെന്ന് സൂചന

ഭാര്യയുടെ സഹായത്തോടെയാണ് അനിരാജ് ഇത്രയും കാലം പൊലീസിനെ കബളിപ്പിച്ച് കഴിഞ്ഞതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അലഹബാദ് ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് സുപ്രീംകോടതിയും ശരിവെച്ചതോടെയാണ് ഭാര്യയ്ക്കൊപ്പം ചേർന്ന് അനിരാജ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. കോടതിവിധിക്ക് ശേഷം ജയിലിൽ ഭർത്താവിനെ കാണാനെത്തിയ വേളയിൽ ഭാര്യ പദ്ധതി അറിയിക്കുകയായിരുന്നു.

മരണ സർട്ടിഫിക്കറ്റും തയ്യാറാക്കി മരിച്ചതായി ഔദ്യോഗികമായി രേഖപ്പെടുത്തിയതിന് ശേഷം നോയിഡയിൽ എത്തിയ അനിരാജ് സെക്യൂരിറ്റി ജീവനക്കാരന്റെ ജോലിക്കും അപേക്ഷിച്ചു. വ്യാജ രേഖകൾ സമർപിച്ചായിരുന്നു ജോലി നേടിയത്. എന്നാൽ തന്റെ കള്ളം പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി അവിടെ നിന്നും സ്ഥലംവിട്ടു.

കഴിഞ്ഞ പതിനാറ് വർഷങ്ങൾക്കിടയിൽ ഗുരുഗ്രാം, പാനിപത്, ന്യൂഡൽഹിക്ക് സമീപമുള്ള വ്യാവസായിക മേഖലകളിൽ അടക്കം ഇയാൾ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമായിരുന്നു താമസം.

സമാനമായ മറ്റൊരു സംഭവത്തിൽ, വിസ തട്ടിപ്പ് കേസിൽ പിടി കിട്ടാപ്പുള്ളിയായ ആൾ കഴിഞ്ഞ 12 വർഷം ഒളിവിൽ കഴിഞ്ഞത് രണ്ടാം ഭാര്യയോടൊപ്പം.  12 വർഷങ്ങൾ ഒളിവിൽ കഴിഞ്ഞെങ്കിലും ഒടുവിൽ വഴിക്കടവ് പൊലീസിന്റെ പിടിയിൽ ആയിരിക്കുകയാണ് ഇയാൾ. കൽപകഞ്ചേരി കല്ലിങ്ങൽ ചിറയിൽ അബ്ദുൾ റസാഖ് എന്ന ബാവയാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾക്ക് 58 വയസ് ആയിരുന്നു.
Published by: Naseeba TC
First published: March 19, 2021, 2:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories