• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാഞ്ഞങ്ങാട്ട് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍


Updated: May 10, 2018, 2:55 AM IST
കാഞ്ഞങ്ങാട്ട് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

Updated: May 10, 2018, 2:55 AM IST
കാസര്‍കോട്: യുവാവിനെ ഓട്ടോഡ്രൈവര്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കണ്ണൂര്‍ ചിറയ്ക്കല്‍ സ്വദേശി ആശിഷ് വില്യം ആണു മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് മടിക്കൈ ചാളക്കടവ് സ്വദേശി ദിനേശനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച വൈകിട്ട് നാലരയോടെ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ നിര്‍മാണത്തിലിരിക്കുന്ന ബസ് സ്റ്റാന്‍ഡിനുള്ളിലായിരുന്നു സംഭവം.

ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലിലെ ബാറില്‍നിന്നു മദ്യപിച്ചിറങ്ങിയതാണ് ആശിഷും ദിനേശനും. സ്റ്റാന്‍ഡില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഇതിനിടെ മരക്കഷണമെടുത്തു ദിനേശന്‍ ആശിഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. ആശിഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
First published: May 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍