തൃശൂര്‍: സ്വര്‍ണപ്പണിക്കാരനായ ബംഗാള്‍ സ്വദേശിയെ ഭാര്യയും സുഹൃത്തും കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ്. മന്‍സൂറിന്റെ സഹായിയായ ബീരുവും(33) മന്‍സൂറിന്റെ ഭാര്യ രേഷ്മാ ബീവി (30)യുമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഡിസംബര്‍ 12-ന് രാത്രി ബീരു മദ്യവുമായി എത്തി മുകള്‍നിലയിലെ മുറിയില്‍ മന്‍സൂറിനൊപ്പം ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യലഹരിയില്‍ മന്‍സൂര്‍ മയങ്ങിയതോടെ ബീരു താഴെയെത്തി. രേഷ്മയെയും കൂട്ടി കമ്പിപ്പാര ഉപയോഗിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന മന്‍സൂറിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിറ്റേന്ന് രാത്രി കൊല്ലപ്പെട്ട മാലിക്കിന്റെ മൃതദേഹം ഇവര്‍ താമസിച്ചിരുന്ന കുഴിച്ചുമൂടുകയായിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ഡിസംബര്‍ 19ന് രേഷ്മയും ബീരുവും കൂടി ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഭര്‍ത്താവുമായി വഴക്കിടുന്നതിനിടെ തന്നെ അടിക്കാന്‍ എടുത്ത കമ്പിപ്പാര പിടിച്ചുവാങ്ങി അടിച്ചപ്പോള്‍ മന്‍സൂര്‍ മരിച്ചെന്നായിരുന്നു ആദ്യം രേഷ്മ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ആണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇവര്‍ക്കൊപ്പം വീട്ടില്‍ ദമ്പതിമാരുടെ രണ്ടും മക്കളും സഹായിയായ ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഈ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യഥാര്‍ഥ സത്യങ്ങള്‍ പുറത്തുവന്നത്. താനും ബീരുവും അടുപ്പത്തിലായിരുന്നുവെന്ന് രേഷ്മ സമ്മതിച്ചു. ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി തന്റെ സമ്മതത്തോടെ ബീരു, മാലിക്കിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നും രേഷ്മ പറഞ്ഞു. കൊല നടത്തി മൃതദേഹം ഒരു ദിവസം മുഴുവന്‍ ശുചിമുറിയില്‍ ഒളിപ്പിച്ചു. അതിന് ശേഷം രാത്രിയോടെ വീടിന് പിറകില്‍ കുഴിയെടുത്ത് മൂടി. ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി സ്വന്തമായി വീടുവാങ്ങിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
Liquor Smuggling | മാഹിയില്‍ നിന്ന് അനധികൃതമായി മദ്യം കടത്താന്‍ ശ്രമം; 300 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍
മാഹിയില്‍(Mahe) നിന്ന് അനധികൃതമായി കാറില്‍ കടത്തുകയായിരുന്ന 300 ലിറ്റര്‍ വിദേശമദ്യവുമായി(Foreign liquor) യുവാവ് പിടിയില്‍(Arrest). എറണാകുളം കളമശ്ശേരി സ്വദേശി ജേക്കബ് ആണ് പൊലീസ് പിടിയിലായത്. ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ മറവില്‍ ചില്ലറ വില്‍പ്പന ലക്ഷ്യമിട്ടാണ് മദ്യം കടത്തിയത്.
വിവിധ ബ്രാന്‍ഡുകളിലുള്ള 375 കുപ്പി വിദേശമദ്യം 25 കെയ്സുകളിലാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. തൃശൂര്‍, എറണാകുളം ജില്ലകളിലായാണ് വില്പന ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതി മൊഴി നല്കി. പ്രതിയില്‍ നിന്ന് മദ്യം വാങ്ങി വില്‍ക്കുന്നവരെക്കുറിച്ചു അന്വേഷിക്കും. പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കുമെന്ന് വാടാനപ്പള്ളി പൊലീസ് അറിയിച്ചു.
വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മാഹിയില്‍ ചുരുങ്ങിയ വിലയ്ക്ക് കിട്ടുന്ന മദ്യം കേരളത്തില്‍ വന്‍ ലാഭത്തിനാണ് വില്‍ക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Migrant worker arrested, Migrant worker killed, Murder in Thrissur