• HOME
  • »
  • NEWS
  • »
  • crime
  • »
  • കമിതാക്കളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പെൺകുട്ടി മൂന്ന് മാസം ഗർഭിണി

കമിതാക്കളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പെൺകുട്ടി മൂന്ന് മാസം ഗർഭിണി

വ്യത്യസ്ത ജാതിയില്‍പ്പെട്ട യുവതിയും യുവാവും പ്രണയത്തിലായതും യുവതി ഗര്‍ഭിണിയായതും ബന്ധുക്കളെ ചൊടിപ്പിച്ചിരുന്നു.

murder

murder

  • Share this:
    റായ്പൂർ: ഛത്തീസ്ഗഢിലെ ഗരിയാബാന്ദില്‍ യുവതിയെയും യുവാവിനെയും വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

    ഗാരിയാബാന്ദ് സ്വദേശികളായ 19കാരി ദാമിനി സാഹു, 21 വയസുള്ള ബൂപേന്ദ്ര കൻവർ എന്നിവരെയാണ് മെയ് 22ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ദാമിനിയുടെ മുറിക്കുള്ളിലും ബൂപേന്ദ്രയുടേത് ദാമിനിയുടെ വീട്ടിൽ നിന്ന് കുറച്ച് അകലെയുമാണ് കണ്ടെത്തിയത്.

    അടുപ്പത്തിലായിരുന്ന ഇരുവരും ആത്മഹത്യ ചെയ്തതാകുമെന്നായിരുന്നു പ്രാഥമിക നിഗമനം. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കമിതാക്കള്‍ ജീവനൊടുക്കിയെന്നായിരുന്നു നാട്ടുകാരും ആദ്യം വിശ്വസിച്ചിരുന്നത്.

    എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദാമിനി മൂന്ന് മാസം ഗര്‍ഭിണിയാണെന്നും യുവാവിന് മര്‍ദനമേറ്റെന്നും വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാത്രമല്ല, മൃതദേഹങ്ങള്‍ കിടന്ന സ്ഥലത്ത് നിന്ന് ആത്മഹത്യയാണെന്ന് സാധൂകരിക്കുന്ന തെളിവുകളും ലഭിച്ചില്ല. ഇതോടെയാണ് യുവതിയുടെ ബന്ധുക്കളിലേക്ക് അന്വേഷണം നീണ്ടത്.

    TRENDING:Sex on cam? | താരങ്ങൾ ക്യാമറക്ക് മുന്നിൽ സെക്സിലേർപ്പെട്ടോ? നെറ്റ്ഫ്ലിക്സ് റിലീസായ ചിത്രത്തെ സംബന്ധിച്ച് ചർച്ച ചൂടുപിടിക്കുന്നു
    [PHOTO]
    65ലും ചെറുപ്പത്തിന്റെ ചുറുചുറുക്ക്; ടിക്ടോക്കിലെ അനിലമ്മ പൊളിയല്ലേ
    [NEWS]
    Missing | സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെ കാണാതായി; സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ
    [NEWS]


    വ്യത്യസ്ത ജാതിയില്‍പ്പെട്ട യുവതിയും യുവാവും പ്രണയത്തിലായതും യുവതി ഗര്‍ഭിണിയായതും ബന്ധുക്കളെ ചൊടിപ്പിച്ചിരുന്നു. മെയ് 22 ന് രാത്രി യുവാവ് പെൺകുട്ടിയെ കാണാൻ എത്തിയപ്പോൾ ബന്ധുക്കൾ യുവാവിനെ പിടികൂടി. തുടർന്ന് യുവാവിനെ പെൺകുട്ടിയുടെ സഹോദരനും അമ്മാവനും ചേർന്ന് ക്രൂരമായി മർദിച്ചു.

    മർദനത്തെ തുടർന്ന് ഭൂപേന്ദ്രകുമാര്‍ ബോധരഹിതനായി നിലത്തുവീണു. തുടർന്ന് ഇവർ പെൺകുട്ടിയെ വിഷം കുടിപ്പിച്ചു. വിഷം അകത്തുചെന്നതിന് പിന്നാലെ യുവതി ഛർദിക്കുകയും മരിക്കുകയുമായിരുന്നു. തുടർന്ന് ഇവർ യുവാവിന്റെ മൃതദേഹം വീട്ടിൽ നിന്ന് കുറച്ചകലെ ഉപേക്ഷിക്കുകയും ചെയ്തു.

    പെൺകുട്ടിയെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി എന്നാണ് ബന്ധുക്കൾ പൊലീസിൽ അറിയിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെ സഹോദരൻ മനോജ് സാഹു, അമ്മാവൻ ഭഗ്വാനി സാഹു, ബന്ധുവായ സൂരജ് സാഹു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

    സംഭവം നടന്ന് 20 ദിവസം കൊണ്ടാണ് പ്രതികളെ പിടികൂടിയത്. കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിന് ഗരിയാബാന്ദ് എസ്.പി. 10,000 രൂപ പരിതോഷികവും സമ്മാനിച്ചു.

     
    First published: