• HOME
  • »
  • NEWS
  • »
  • crime
  • »
  • ഹോട്ടലിൽ കൊല്ലം സ്വദേശിയെ കുത്തിക്കൊന്നു; കൊച്ചി സ്വദേശിയുടെ ID കാർഡ് കണ്ടെത്തി

ഹോട്ടലിൽ കൊല്ലം സ്വദേശിയെ കുത്തിക്കൊന്നു; കൊച്ചി സ്വദേശിയുടെ ID കാർഡ് കണ്ടെത്തി

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു.

  • Last Updated :
  • Share this:
    കൊച്ചി: എറണാകുളത്ത് ഹോട്ടലിൽ നടന്ന കൊലപാതകത്തിൽ പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലം സ്വദേശിയായ എഡിസണെ ബുധനാഴ്ച രാത്രി മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ എഡിസൻ മരിച്ചിരുന്നു. കൊലപാതക ശേഷം സംഭവ സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടിരുന്നു.

    അതേസമയം സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയെന്നു കരുതപ്പെടുന്ന മുളവുകാട് സ്വദേശി സുരേഷിന്റെ ഐഡി കാർഡ് കണ്ടെത്തി. എറണാകുളം മുളവുകാട് ചുങ്കത്തുവീട്ടിൽ സുരേഷ് എന്നാണ് അതിൽനിന്നു ലഭിച്ച വിലാസം.

    Also Read-Murder | ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട് തർക്കം; മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിക്കൊന്നു

    ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. എറണാകുളം നോർത്തിൽ ഇ എം എസ് സ്മാരക ടൗൺ ഹാളിന് സമീപത്തെ ഭക്ഷണശാലയിലാണ് കൊലപാതകം നടന്നത്.

    Also Read-പാലക്കാട് DYFI യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു

    കുത്തേറ്റ എഡിസൻ അര മണിക്കൂറോളം സംഭവസ്ഥലത്തു കിടന്നു. പൊലീസ് എത്തി എഡിസണെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എഡിസന്‌റെ മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
    Published by:Jayesh Krishnan
    First published: