നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Palakkad | ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകം; മൂന്നു പേർ കസ്റ്റഡിയിൽ

    Palakkad | ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകം; മൂന്നു പേർ കസ്റ്റഡിയിൽ

    കോട്ടയം മുണ്ടക്കയത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കൊലപാതകത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇവരിൽ നിന്നും പൊലീസിന് ലഭിച്ചതായാണ് സൂചന.

    • Share this:
    പാലക്കാട്: ആർഎസ്എസ് (RSS) പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കഴിഞ്ഞ ദിവസം കോട്ടയം (Kottayam) മുണ്ടക്കയത്ത് നിന്നും കസ്റ്റഡിയിലെടുത്ത മൂന്നു പേരിൽ നിന്നും നിർണായക വിവരങ്ങൾ പൊലീസിന് (Police) ലഭിച്ചു. പാലക്കാട് സ്വദേശികളായ സുബൈർ, സലാം, ഇസ്ഹാക്ക് എന്നിവരെയാണ് അന്വേഷണ സംഘം കോട്ടയം മുണ്ടക്കയത്തു നിന്നും കസ്റ്റഡിയിലെടുത്തത്. മുണ്ടക്കയത്തെ ഒരു ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്ന സുബൈറിൻ്റെ താമസസ്ഥലത്ത് നിന്നുമാണ് മറ്റു രണ്ടു പേരെയും പിടികൂടിയത്.

    കസ്റ്റഡിയിൽ എടുത്ത ഒരാൾക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. മറ്റു പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സുബൈർ നാലു മാസത്തോളമായി മുണ്ടക്കയത്ത് ജോലി ചെയ്തു വരികയാണ്. എന്നാൽ ഇയാൾ കടയുടമയ്ക്ക് തിരിച്ചറിയൽ കാർഡോ മറ്റു വിവരങ്ങളോ ഒന്നും നൽകിയിട്ടില്ല. സ്ഥാപനത്തിലെ ജീവനക്കാരെന്ന നിലയിൽ തിരിച്ചറിയൽ കാർഡ് വേണമെന്ന് ഉടമ ആവശ്യപ്പെട്ടിട്ടും സുബൈർ പിന്നീട് നൽകാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് എത്തിയപ്പോഴാണ് പ്രതികളിൽ രണ്ടു പേരെ ഇയാൾ ഒളിപ്പിച്ചിരുന്നുവെന്ന വിവരം പുറത്താവുന്നത്. കേസിലെ മറ്റു പ്രതികൾക്കായി തമിഴ്നാട്ടിലുൾപ്പടെ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.  പാലക്കാട് എസ് പി ആർ വിശ്വനാഥിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

    നവംബർ 15 നാണ് പാലക്കാട് മമ്പറത്ത് വെച്ച് ആർഎസ്എസ് പ്രർത്തകനായ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.  ഭാര്യയുമായി ബൈക്കിൽ പോവുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആർ.എസ്.എസ് തേനാരി മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആയിരുന്നു എലപ്പുള്ളി എടുപ്പുകുളം സ്വദേശിയായ സഞ്ജിത്ത്. സംഘത്തിലുണ്ടായിരുന്ന ഒരാൾ സഞ്ജിത്തിന്റെ ഭാര്യയെ ബലമായി തടഞ്ഞുനിറുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്.

    Also read- Palakkad | RSS പ്രവര്‍ത്തകന്റെ കൊലപാതകം; ആയുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

    സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാര്യ അർഷിതയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു സഞ്ജിത്ത്. മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് സഞ്ജിത്ത്. ഇവർക്ക് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞുണ്ട്. പ്രസവശേഷം സ്വന്തം വീട്ടിലായിരുന്ന അർഷിത അവിടെ നിന്നാണ് ജോലിക്ക് പോകുന്നത്. സഞ്ജിത്ത് സ്ഥിരമായി വരുന്ന സമയവും വഴിയും നിരീക്ഷിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന നിഗമനത്തിലായിരുന്നു പോലീസ്.

    Also read- Palakkad | RSS പ്രവർത്തകൻ്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാറിൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു

    കഴിഞ്ഞ ദിവസം പ്രതികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. വെളുത്ത നിറത്തിലുള്ള പഴയമോഡൽ മാരുതി 800 (Maruti 800) കാറാണ്. ഡോറുകളുടെ ഗ്ലാസിൽ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച കാറിന്റെ വിവരങ്ങൾ വിവിധ സ്ഥലങ്ങളിലെ സിസിടിവികൾ പരിശോധിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്.

    കാറിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിനെയോ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഫോൺ: 9497990095, 9497987146.
    Published by:Naveen
    First published:
    )}