ഒന്നരവയസുകരനെ ശ്വാസംമുട്ടിച്ചു കൊന്ന കേസ്; അമ്മയ്‌ക്ക് ജീവപര്യന്തം കഠിന തടവ്

പ്രതിക്ക്‌ മാനസിക രോഗം ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടി അംഗീകരിച്ചില്ല.

News18 Malayalam | news18-malayalam
Updated: August 25, 2020, 8:48 AM IST
ഒന്നരവയസുകരനെ ശ്വാസംമുട്ടിച്ചു കൊന്ന കേസ്; അമ്മയ്‌ക്ക് ജീവപര്യന്തം കഠിന തടവ്
News18 Malayalam
  • Share this:
തൊടുപുഴ: ഒന്നര വയസുള്ള മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്‌ക്ക് ജീവപര്യന്തം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം അയര്‍ക്കുന്നം കുന്തംചാരിയില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ റോളി മോളെ(39) ആണ്‌ തൊടുപുഴ നാലാം അഡീഷണൽ സെഷന്‍സ്‌ ജഡ്‌ജി പി.വി അനീഷ്‌ കുമാര്‍ ശിക്ഷിച്ചത്‌. 2018 ഏപ്രില്‍ 18ന്‌ പീരുമേട്‌ ടീ എസ്‌റ്റേറ്റിലെ ലയത്തിലാണ് കേസിന്‌ ആസ്‌പദമായ സംഭവം.

കോട്ടയം സ്വദേശിയായ ജോയിയും കുടുംബവും അമ്മാവന്റെ വീടുപണിയുമായി ബന്ധപ്പെട്ടാണ്‌ താമസത്തിനെത്തിയത്‌. ഇളയകുട്ടിയെ കൊന്നശേഷം മൂത്ത കുട്ടിയുമൊത്ത്‌ ജീവനൊടുക്കാനാണ്‌ പ്രതി തയാറെടുത്തതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. കഴുത്തില്‍ വിരല്‍ അമര്‍ത്തിയ വെപ്രാളത്തില്‍ കുട്ടി കട്ടിലില്‍നിന്നു താഴെ വീണപ്പോള്‍ ഭയന്ന പ്രതി ഉടനെ സമീപവാസികളെ വിളിച്ചു കൂട്ടി.

TRENDING സ്വാതന്ത്ര്യാനന്തരം 73 വർഷം; 19 കോൺഗ്രസ് പ്രസിഡന്റുമാർ; 13 പേരും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവർ [NEWS]മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം; ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് മറികടന്ന് പിണറായി വിജയൻ [NEWS] Prabhas | ആദിപുരുഷിനു‌ വേണ്ടി വമ്പൻ മേക്കോവറിൽ പ്രഭാസ് എത്തുന്നു[NEWS]കുട്ടി കട്ടിലില്‍ നിന്നു വീണെന്നാണ്‌ എല്ലാവരോടും പ്രതി പറഞ്ഞത്‌. ഇതിനിടെ കിണറ്റില്‍ ചാടി ജീവനൊടുക്കാനും ശ്രമിച്ചു. പ്രതിക്ക്‌ മാനസിക രോഗം ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടി അംഗീകരിച്ചില്ല. മൂത്ത കുട്ടിയുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. എബി ഡി. കോലോത്ത്‌ ഹാജരായി.
Published by: Rajesh V
First published: August 25, 2020, 8:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading