• HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO Case | കീബോർഡ് പഠിക്കാനെത്തിയ 16-കാരിയെ പലതവണ പീഡിപ്പിച്ചു; സംഗീത അധ്യാപകന് ജീവപര്യന്തം തടവ്

POCSO Case | കീബോർഡ് പഠിക്കാനെത്തിയ 16-കാരിയെ പലതവണ പീഡിപ്പിച്ചു; സംഗീത അധ്യാപകന് ജീവപര്യന്തം തടവ്

പീഡിപ്പിച്ചതിന് പുറമെ കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് രണ്ട് വർഷം തടവ് കൂടി കോടതി വിധിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ (POCSO Case) സംഗീത അധ്യാപകന് ജീവപര്യന്തം തടവും (Lifetime Imprisonment) ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഉദയഗിരി കാർത്തികപുരം അട്ടേങ്ങാട്ടിൽ ജിജി ജേക്കബിനെയാണ് തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി സി മുജീബ് റഹ്മാൻ ശിക്ഷിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് പുറമെ കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് രണ്ട് വർഷം തടവ് കൂടി കോടതി വിധിച്ചിട്ടുണ്ട്.

    2015-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അവധിക്കാലത്ത് സംഗീത സ്ഥാപനത്തിൽ കീബോർഡ് പഠിക്കാനെത്തിയ 16 വയസുകാരിയെയാണ് ജിജി ജേക്കബ് പീഡിപ്പിച്ചത്. സ്ഥാപനത്തിൽ വെച്ച് ഇയാൾ പല തവണ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.

    ആലക്കോട് സ്റ്റേഷനിൽ അന്ന് ഇൻസ്പെക്ടറായിരുന്ന പി കെ സുധാകരൻ ആയിരുന്നു കേസിൽ അന്വേഷണം നടത്തിയത്. വിചാരണയ്ക്കിടെ 15 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

    Murder| പരീക്ഷയിൽ തോറ്റാൽ അച്ഛൻ തല്ലുമെന്ന് ഭയം; പത്താം ക്ലാസ് വിദ്യാർത്ഥി പിതാവിനെ കൊന്നു

    മധ്യപ്രദേശ്: പരീക്ഷയിൽ തോറ്റാൽ ശകാരിക്കുമെന്ന് ഭയന്ന് പത്താം ക്ലാസ് വിദ്യാർത്ഥി പിതാവിനെ കൊലപ്പെടുത്തി(Murder). മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ബുധനാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

    പിതാവിനെ കൊലപ്പെടുത്തിയതിനു ശേഷം കൊലപാതകം അയൽവാസിയുടെ മേൽ കെട്ടിവെക്കാനും വിദ്യാർത്ഥി ശ്രമിച്ചതായി പൊലീസ് പറയുന്നു. വിദ്യാർത്ഥിയുടെ കുടുംബവുമായി അസ്വാരസ്യത്തിലായിരുന്നു അയൽവാസി. ഇതാണ് സംശയം അയൽവാസിയുടെ മേൽ കെട്ടിവെക്കാൻ വിദ്യാർത്ഥിയെ പ്രേരിപ്പിച്ചത്.

    ഏപ്രിൽ രണ്ടിന് രാത്രിയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന അച്ഛനെ മകൻ കൊലപ്പെടുത്തുന്നത്. തുടർന്ന് അടുത്ത ദിവസം പൊലീസിൽ നൽകിയ പരാതിയിൽ പിതാവിന്റെ മുറിയിൽ നിന്ന് അയൽവാസി പുറത്തു പോകുന്നത് കണ്ടതായും വിദ്യാർത്ഥി ആരോപിച്ചിരുന്നു.

    Also Read-വാടക വീട്ടില്‍ നിന്ന് ഒഴിയാനാവശ്യപ്പെട്ട ബ്രോക്കറെ വെട്ടി യുവതി; വൈരാഗ്യത്തില്‍ തിരിച്ച് വെട്ടി ബ്രോക്കര്‍

    പരാതി ലഭിച്ചതിനെ തുടർന്ന് അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. എന്നാൽ ഫോറൻസിക് പരിശോധനാഫലത്തിൽ തോന്നിയ സംശയമാണ് വിദ്യാർത്ഥിയെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത്.

    അന്വേഷണത്തിനിടയിൽ പൊലീസ് വിദ്യാർത്ഥിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലിൽ പൊട്ടിക്കരഞ്ഞ കുട്ടി താനാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു.

    Also Read-മാലമോഷണത്തിനായി ഗുജറാത്തില്‍നിന്ന് വിമാനമാര്‍ഗം ബെംഗളൂരുവിലെത്തി; യുവാവ് പിടിയിൽ

    പഠിക്കാത്തതിന്റെ പേരിൽ അച്ഛൻ തന്നെ ശകാരിച്ചിരുന്നുവെന്നും പത്താം ക്ലാസ് പരീക്ഷയിൽ തോറ്റാൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പൊലീസിനോട് പറഞ്ഞു. പരീക്ഷയ്ക്ക് പഠിച്ചിരുന്നില്ലെന്നും തോൽക്കുമെന്ന് ഭയന്നിരുന്നതായും കുട്ടി പറഞ്ഞു.

    തുടർന്ന് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്ത പൊലീസ് കോടതിയിൽ ഹാജരാക്കി. ശേഷം ജൂവനൈൽ ഹോമിലേക്ക് മാറ്റി.
    Published by:Naveen
    First published: