നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അലിഗഢ് റെയിൽവേ സ്റ്റേഷനിൽ മുസ്ലീം കുടുംബത്തിന് മർദ്ദനം; പൊലീസ് നോക്കിനിന്നുവെന്ന് ആരോപണം

  അലിഗഢ് റെയിൽവേ സ്റ്റേഷനിൽ മുസ്ലീം കുടുംബത്തിന് മർദ്ദനം; പൊലീസ് നോക്കിനിന്നുവെന്ന് ആരോപണം

  20-25 പേരോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് റെയിൽവേ പൊലീസ് വക്താവ് പറഞ്ഞു. ട്രെയിനിൽവെച്ചുണ്ടായ തർക്കമാണ് അക്രമത്തിന് ഇടയാക്കിയത്

  lynching-Illustration

  lynching-Illustration

  • News18
  • Last Updated :
  • Share this:
   കാൺപുർ: അലിഗഢ് റെയിൽവേ സ്റ്റേഷനിൽ ഒരു മുസ്ലീം കുടുംബത്തിന് ക്രൂരമർദ്ദനം. കനോജിൽനിന്ന് അലിഗഢിലേക്ക് വന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്. മനു-ആനന്ദ് വിഹാർ ട്രെയിനിൽ വന്നിറങ്ങിയ കുടുംബത്തെയാണ് ഒരു സംഘം ആളുകൾ മർദ്ദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ വരെ ജെ.എൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

   20-25 പേരോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് റെയിൽവേ പൊലീസ് വക്താവ് പറഞ്ഞു. ട്രെയിനിൽവെച്ചുണ്ടായ തർക്കമാണ് അക്രമത്തിന് ഇടയാക്കിയത്. ഇത് വർഗീയ ആക്രമണല്ല. അക്രമണത്തിന് ഇരയായവരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു.

   ഇതരസമുദായക്കാരുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു; വയോധികന്റെ കാൽ സഹോദരപുത്രൻ വെട്ടിമാറ്റി

   അതേസമയം തങ്ങൾ ആക്രമിക്കപ്പെടുമ്പോൾ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് നോക്കിനിൽക്കുകയായിരുന്നുവെന്ന് മുസ്ലീം കുടുംബം ആരോപിക്കുന്നു. തങ്ങളെ രക്ഷിക്കേണ്ടതിന് പകരം അക്രമദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയാണ് പൊലീസുകാർ ചെയ്തത്. പ്രത്യേക സംഘടനയിൽപ്പെട്ടവരാണ് അക്രമം നടത്തിയത്. ഇവർ പ്രത്യേകമായ വേഷം ധരിച്ചവരാണെന്നും മുസ്ലീം കുടുംബം പറയുന്നു.
   First published:
   )}