പ്ലസ് ടു വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചു; മുസ്ലീം ലീഗ് നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
പ്ലസ് ടു വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചു; മുസ്ലീം ലീഗ് നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
Muslim League Leader arrested in Pocso case | വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് കുട്ടിയെ ജോലിയ്ക്കായി വിളിച്ചു വരുത്തി ഒ കെ എം കുഞ്ഞി പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു.
കോഴിക്കോട്: പതിനാറുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ താമരശേരി കട്ടിപ്പാറയിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിലായി. മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുൻ ചെയർമാനും, മുസ്ലീം ലീഗ് മണ്ഡലം കൗൺസിൽ അംഗവുമായിരുന്ന ഒ കെ എം കുഞ്ഞിയെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന കുഞ്ഞിയെ ഇന്നു രാവിലെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മാർച്ച് അവസാനമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് കുട്ടിയെ ജോലിയ്ക്കായി വിളിച്ചു വരുത്തി ഒ കെ എം കുഞ്ഞി പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു.
ഇതേത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും അവർ ശിശുക്ഷേമസമിതിയെ അറിയിക്കുകയുമായിരുന്നു. കോഴിക്കോട് ജില്ലാ ശിശുക്ഷേമസമിതി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെ ഒ കെ എം കുഞ്ഞി ഒളിവിൽ പോകുകയും ചെയ്തു.
പരാതി ഉയര്‍ന്ന സമയത്ത് കെ എം ഷാജിയടക്കമുള്ള നേതാക്കളുമൊത്ത് കുഞ്ഞി വേദി പങ്കിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്ലസ് ടു വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം വിവാദമായതോടെ ഇയാളെ പാർട്ടിയിൽ പുറത്താക്കുകയായിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.