Breaking: താനൂരിൽ ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

മലപ്പുറം താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു.

News18 Malayalam | news18-malayalam
Updated: October 24, 2019, 10:44 PM IST
Breaking: താനൂരിൽ ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
മലപ്പുറം: മലപ്പുറം താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. നാലംഗസംഘമാണ് കൊല നടത്തിയതെന്നാണ് വിവരം. കൊലയ്ക്ക് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. നേരത്തെ സിപിഎം-ലീഗ് സംഘർഷം നിലനിന്നിരുന്ന പ്രദേശമാണിത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ താനൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

also read:അഞ്ചിടത്ത് എന്തു നടന്നു? ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

അതേസമയം അഞ്ചുടിയിൽ ഒരാൾ മരണപ്പെടാൻ ഉണ്ടായ സാഹചര്യവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വി.അബ്ദുറഹിമാൻ എം. എൽ.എ ആവശ്യപ്പെട്ടു. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകണമെന്നും തീരദേശത്ത് എന്നും സമാധാനം പുലരാൻ മാതൃകാപരമായി കുറ്റവാളികളെ ശിക്ഷിക്കണമെന്നും എം. എൽ. എ പറഞ്ഞു.

എല്ലാ കാലത്തും സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട് ഈ സർക്കാരും തങ്ങളുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

First published: October 24, 2019, 8:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading