ഇന്റർഫേസ് /വാർത്ത /Crime / ഹിന്ദു ഭർത്താവിനെ മതംമാറ്റാൻ സമ്മർദം ചെലുത്തിയതിന് മുസ്ലിം യുവതിക്കെതിരെ കേസ്

ഹിന്ദു ഭർത്താവിനെ മതംമാറ്റാൻ സമ്മർദം ചെലുത്തിയതിന് മുസ്ലിം യുവതിക്കെതിരെ കേസ്

യുവതിക്കും ബന്ധുക്കളായ നാലുപേർക്കും എതിരെയാണ് കേസെടുത്തത്

യുവതിക്കും ബന്ധുക്കളായ നാലുപേർക്കും എതിരെയാണ് കേസെടുത്തത്

യുവതിക്കും ബന്ധുക്കളായ നാലുപേർക്കും എതിരെയാണ് കേസെടുത്തത്

  • Share this:

ലക്നൗ: മാസങ്ങൾക്ക് മുൻപ് താൻ വിവാഹം ചെയ്ത മുസ്ലിമായ ഭാര്യയും അവരുടെ ബന്ധുക്കളും മതംമാറ്റാൻ സമ്മർദം ചെലുത്തുവെന്ന 26കാരനായ ഹിന്ദു ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മതം മാറിയില്ലെങ്കിൽ ജീവനൊടുക്കുമെന്നും അതിന്റെ കുറ്റം തന്റെമേല്‍ ചാർത്തുമെന്നും പറഞ്ഞ് ഭാര്യ ഭീഷണിപ്പെടുത്തുന്നതായി അലിഗഢ് പൊലീസിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു. പരസ്പരം പ്രണയത്തിലായിരുന്ന ഫരിദ്പൂരിലെ അജയ് കുമാർ സിങ്ങും ജുല്ലുപൂരിലെ മുസ്കാനും കുടുംബങ്ങളുടെ എതിർപ്പ് മറികടന്ന് ഡിസംബറിലായിരുന്നു വിവാഹിതരായത്.

അജയ് കുമാർ സിങ്ങിന്റെ പരാതിയിൽ മുസ്കാൻ, മാതാവായ ഷെഹൻഷാ, പിതാവായ യൂനുസ് അലി, സഹോദരൻ ഫർഖുവാൻ അലി, ബന്ധുവായ സുഹേൽ ഖാൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ”യുവാവിന്റെ പരാതിയിൽ ഭാര്യയ്ക്കും നാല് ബന്ധുക്കൾക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. പരാതിയെ സംബന്ധിച്ച് അന്വേഷിക്കുകയാണ്. പരാതിയിലെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കും” അലിഗഢ് ബാർല പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സർജന സിങ് പറഞ്ഞു.

Also Read- സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിച്ച യുവാവ് പത്തനംതിട്ടയിൽ അറസ്റ്റിൽ

പരാതിയുമായി യുവാവ് ആദ്യം സമീപിച്ചത് കർണിസേനാ ദേശീയ വൈസ് പ്രസിഡന്റ് ഗ്യാനേന്ദ്ര സിങ് ചൗഹാനെയായിരുന്നു. തുടർന്ന് ഇവർ പരാതി പൊലീസിന് കൈമാറി.

വീട്ടിൽ മാംസം പാകം ചെയ്യുന്നത് സംബന്ധിച്ച് മാർച്ച് 26ന് വീട്ടിൽ വാക്കുതർക്കമുണ്ടായതായി അജയ് കുമാർ സിങ് തന്നോട് പറഞ്ഞതായി ഗ്യാനേന്ദ്ര സിങ് പറയുന്നു. ചൈത്ര നവരാത്രിയിൽ വീട്ടിൽ ഇറച്ചി പാകം ചെയ്യരുതെന്ന് അജയ് ഭാര്യയോട് പറഞ്ഞു. ”ആ മനുഷ്യൻ ഭയവിഹ്വലനാണ്, ഞങ്ങൾ അദ്ദേഹത്തെ രക്ഷിക്കാൻ വരും, കാരണം ഒരു ഹിന്ദു, മതം മാറാൻ തയ്യാറല്ലെങ്കിൽ നിർബന്ധിച്ച് മതംമാറ്റുന്നത് അനുവദിക്കില്ല” ചൗഹാൻ പറഞ്ഞു.

അലിഗഡ് പോലീസ് സെക്ഷൻ 295, 295A, 298, ഐപിസി 506 തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർജന സിങ്ങിനെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ”ദമ്പതികളെ വിളിച്ച് അവർക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെട്ടു. യുവതിയും ബന്ധുക്കളും മതംമാറുന്നതിന് സമ്മർദം തുടർന്നാൽ പൊലീസ് നടപടിയെടുക്കും”- സർജന സിങ് പറഞ്ഞു.

Also Read- ചെന്നൈ കലാക്ഷേത്രയില്‍ ലൈംഗിക പീഡനാരോപണം ഉന്നയിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം; അധ്യാപകനെതിരെ കേസ്

ഡിസംബറിൽ ഇരുവരുടെയും വിവാഹത്തിന് പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി അജയ് സിങ്ങിനെതിരെ മുസ്കാന്റെ ബന്ധുക്കള്‍ അക്ബറാബാദ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കോടതി കേസ് പരിഗണിക്കവെ, സ്വന്തം ഇഷ്ടപ്രകാരമാണ് അജയ് സിങ്ങിനെ വിവാഹം ചെയ്തതെന്ന് മുസ്കാൻ മൊഴി നല്‍കി. പിന്നാലെ കോടതി കേസ് തള്ളുകയായിരുന്നു.

First published:

Tags: Conversions, Uttar Pradesh