മലപ്പുറം: പുത്തന്‍ വാഹനങ്ങളുടെ ഓഡോ മീറ്ററില്‍ കൃത്രിമംകാണിച്ച് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച ഡീലര്‍ക്ക് രണ്ടുലക്ഷം രൂപ പിഴചുമത്തി. പെരിന്തൽമണ്ണയിലെ ഡീലര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഡീലര്‍മാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളില്‍ ഓഡോ മീറ്ററില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.
വാഹനം വില്ക്കുന്നതിനു മുമ്പുള്ള ടെസ്റ്റ് ഡ്രൈവ്, പ്രദര്‍ശത്തിന് കൊണ്ടുപോകല്‍, ഒരു ഷോറൂമില്‍ നിന്ന് മറ്റൊരു ഷോറൂമിലേക്ക് കൊണ്ടുപോകല്‍ എന്നീ ആവശ്യങ്ങള്‍ക്ക് എന്നീ ആവശ്യങ്ങള്‍ക്കെല്ലാം പുതിയ വാഹനങ്ങള്‍ ഓടിച്ചുതന്നെ കൊണ്ടുപോകും. ഇതിന് മുൻപ് ഓഡോ മീറ്റര്‍ അഴിച്ചുമാറ്റുകയും പിന്നീട് ഘടിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഉപയോക്താക്കൾ ഇതറിയാതെ പോകും.
ഇത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമായതിനാല്‍ ഡീലര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തില്‍ എ.എം.വി.ഐ.മാരായ കെ.ആര്. ഹരിലാല്‍, പി. ബോണി എന്നിവരാണ് പരിശോധന നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.