നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാതടപ്പിക്കുന്ന ശബ്ദവുമായി പാഞ്ഞ കാർ പിടികൂടി; 11000 രൂപ പിഴ ഈടാക്കി

  കാതടപ്പിക്കുന്ന ശബ്ദവുമായി പാഞ്ഞ കാർ പിടികൂടി; 11000 രൂപ പിഴ ഈടാക്കി

  മൂ​ന്നു​ദി​വ​സം മു​മ്ബാ​ണ് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് എ​ക്സ്പ്ര​സ് വേ, ​കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ കാര്‍ അമിത വേഗത്തിൽ ശബ്ദമുണ്ടാക്കി പാഞ്ഞത്

  Car_alteration

  Car_alteration

  • Share this:
   കൊച്ചി: കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്​​ദം മു​ഴ​ക്കി പാ​ഞ്ഞ കാ​ര്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്​ (Motor Vehicle Department) പി​ടി​കൂ​ടി. കാ​ക്ക​നാ​ട് ഇ​ന്‍​ഫോ പാ​ര്‍​ക്കിന് (Info park) സമീപത്താണ് കഴിഞ്ഞ ദിവസം നിയമവിരുദ്ധമായി ശബ്ദമുണ്ടാക്കി പാഞ്ഞ കാർ പിടികൂടിയത്. എറണാകുളം (Ernakulam) വ​രാ​പ്പു​ഴ സ്വ​ദേ​ശി വി​നീ​ത് നാ​യ​രു​ടെ ഉടമസ്ഥതയിലുള്ള കാറാണിതെന്ന് അധികൃതർ പറയുന്നു. പിടികൂടിയ കാ​റി​ന് 11,000 രൂ​പ​ പി​ഴ ചുമത്തി. നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ കാ​റാ​ണ് മോട്ടോർ വാഹന വകുപ്പ് പി​ടി​കൂ​ടി​യ​ത്.

   മൂ​ന്നു​ദി​വ​സം മു​മ്ബാ​ണ് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് എ​ക്സ്പ്ര​സ് വേ, ​കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ കാര്‍ അമിത വേഗത്തിൽ ശബ്ദമുണ്ടാക്കി പാഞ്ഞത്. റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലുള്ളവരെയും നാട്ടുകാരെയും ഭീതിപ്പെടുത്തിയാണ് കാർ പാഞ്ഞത്. ഈ ​കാ​റി​നെ​തി​രെ പ​രാ​തി​യു​മാ​യി നി​ര​വ​ധി പേര്‍ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്.

   നിരവധി പേർ പ​രാ​തി നൽകിയതോടെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അന്വേഷണം ആരംഭിച്ചു. എന്നാൽ ആദ്യം വാഹനം കണ്ടെത്താൻ അവർക്ക് സാധിച്ചിരുന്നില്ല. തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ സി.​സി ടി.​വി കാ​മ​റ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഈ വാഹനം കണ്ടെത്തുകയും, നമ്പർ ഉപയോഗിച്ച് കാർ ഉടമയെ വിളിച്ചു വരുത്തുകയുമായിരുന്നു. ര​ണ്ട് ദി​വ​സ​ത്തി​ന​കം രൂ​പ​മാ​റ്റം വ​രു​ത്തി​യ ഭാ​ഗ​ങ്ങ​ള്‍ പ​ഴ​യ​പ​ടി​യാ​ക്കി അ​ധി​കൃ​ത​രെ കാ​ണി​ക്കാ​നും അ​ല്ലാ​ത്ത​പ​ക്ഷം ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കു​മെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് വിനീത് നായർക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

   കഞ്ചാവ് വിൽപന പൊലീസിൽ അറിയിച്ചതിന് യുവാവിന് ക്രൂരമർദ്ദനം; 18കാരൻ പിടിയിൽ

   കൊല്ലം: കഞ്ചാവ് വിൽപന പൊലീസിൽ അറിയിച്ചതിന് യുവാവിന് ക്രൂരമർദ്ദനമേറ്റു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. അഞ്ചൽ ആയിരനല്ലൂർ കല്യാണിമുക്ക് ജോജു ഭവനിൽ വിത്സൺ ജോർജ്ജ് മകൻ 32 വയസ്സുള്ള ജോജു വിൽസനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഞ്ചൽ തടിക്കാട് പൊങ്ങുമുകൾ എന്ന ഷാജി മൻസിലിൽ ഷാജിയുടെ ഷിനാസ്(18) ആണ് അറസ്റ്റിലായത്. കല്യാണി മുക്കിനു സമീപം കത്തോലിക്കാ പള്ളി റോഡിലൂടെ വീട്ടിലേക്കു പോകുകയായിരുന്ന വിത്സൻ ജോർജിനെ പ്രതിയും സംഘവും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

   Also Read- Arrest | പരസ്ത്രീ ബന്ധം ആരോപിച്ച് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ

   പ്രതി കൈയിൽ കരുതിയിരുന്ന കമ്പി വടി കൊണ്ട് തലയ്ക്കും മറ്റും അടിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. കേസിൽ ഷിനാസിനൊപ്പമുണ്ടായിരുന്നയാൾ വിത്സൻ ജോർജിന്‍റെ വീട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറ അടിച്ചു പൊട്ടിച്ചു തെളിവ് നശിപ്പിച്ചതായും പൊലീസ് പറയുന്നു. കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപെട്ടു. ഷിനാസും കൂട്ടാളികളും കഞ്ചാവ് വിൽപ്പന നടത്തുന്നത് ആവലാതിക്കാരൻ പോലീസിൽ പറഞ്ഞതാണ് മർദ്ദിക്കാൻ കാരണം.
   Published by:Anuraj GR
   First published:
   )}