വാഗമണ്‍: ടൂറിസ്റ്റ് ബസിന്റെ (Tourist bus) മുകളില്‍ അപകടകരമായ രീതിയില്‍ നൃത്തം ചെയ്തവരുടെ പേരില്‍ കേസെടുത്ത് മോട്ടോര്‍വാഹന വകുപ്പ് (Motor Vehicle Department). വാഗമണ്ണിനു സമീപം അഗാധകൊക്കയുള്ള സ്ഥലത്ത് റോഡരികില്‍ ബസ് നിര്‍ത്തിയശേഷം ഉച്ചത്തില്‍ പാട്ടുവെച്ച് സംഘം ബസിനുമുകളില്‍ കയറി നൃത്തം ചെയ്യുകയായിരുന്നു.
കാല് തെറ്റിയാല്‍ കൊക്കയില്‍ വീഴുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സംഘം ഇത് അവഗണിച്ചു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ മോട്ടോര്‍വാഹന വകുപ്പിനെ വിവരം അറിയിക്കുകയും എന്‍ഫോഴ്സ്മെന്റ് സംഘം സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയുമായിരുന്നു.
തമിഴ്നാട്ടില്‍നിന്നെത്തിയ ടൂറിസ്റ്റ് ബസിന്റെ മുകളിലായിരുന്നു അപകടകരമായരീതിയില്‍ നൃത്തം. ബസിന് പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്ശചെയ്യുകയും ചെയ്തു. എം.വി.ഐ. വി.അനില്‍കുമാര്‍, എ.എം.വി.ഐ. പി.എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Also read:
Arrest | ബിയര്‍ വാങ്ങി നല്‍കിയില്ല, ബിവറേജിന് മുന്നിലിട്ട് കുപ്പി കൊണ്ട് തലയ്ക്കടിച്ചു; പ്രതി പിടിയില്‍
Arrest |മോഷണക്കേസില്‍ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടി; പ്രതി അറസ്റ്റില്‍
മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ മോഷണക്കേസില്‍ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയില്‍. പൂവത്തിക്കല്‍ മുല്ലഞ്ചേരി മനാഫ് (29) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി മോഷണ കേസുകളുമായി ബന്ധപ്പെട്ട് കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് നാടുകടത്തപ്പെട്ട പൂവ്വത്തിക്കല്‍ സ്വദേശി അബ്ദുല്‍ അസീസ് എന്ന അറബി അസീസിന്റെ കൂട്ടാളിയാണ് മനാഫെന്നും അറബി അസീസിന്റെ മാതാവിന്റെ മാലയാണ് മനാഫ് പൊട്ടിച്ചോടിയതെന്നും അരീക്കോട് ഇന്‍സ്പക്ടര്‍ ലൈജുമോന് പറഞ്ഞു.
മാല പൊട്ടിച്ചോടുന്നതിനിടെ പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു. അരീക്കോടും സമീപ പ്രദേശങ്ങളിലുമായി നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് പിടിയിലായ മനാഫ്. പ്രതിയുടെ കൈവശമുണ്ടായിരുന്ന മാലയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പൊലീസ് ഇന്‍സ്പക്ടര്‍ സി വി ലൈജുമോന്, സബ്ബ് ഇന്‍സ്പക്ടര്‍മാരായ അഹ്മദ്, മുഹമ്മദ് ബഷീര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാര്‍മാരായ സലീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.