• HOME
  • »
  • NEWS
  • »
  • crime
  • »
  • ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ MVIയെ സസ്പെൻഡ് ചെയ്തു

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ MVIയെ സസ്പെൻഡ് ചെയ്തു

റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറുകയും വാഹനത്തിനുള്ളില്‍വെച്ച് ശരീരത്തില്‍ കൈവെച്ചെന്നും യുവതിയുടെ പരാതി

  • Share this:

    മലപ്പുറം: മലപ്പുറത്ത്‌ ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ എം വി ഐയെ സസ്പെൻഡ് ചെയ്തു. എം വി ഐ സി ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.

    നേരത്തെ യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇക്കഴിഞ്ഞ 17-ാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വാഹനത്തിനുള്ളില്‍വെച്ച് ബിജു ശരീരത്തില്‍ കൈവെച്ചുവെന്നും യുവതിയുടെ പരാതിയില്‍‌ പറയുന്നു.

    Also Read-ക്യാപ്സൂൾ രൂപത്തിലാക്കി രണ്ടര കോടിയിലേറെ രൂപയുടെ സ്വർണം കടത്താൻ ശ്രമം; കൊച്ചിയില്‍ രണ്ടു പേർ പിടിയില്‍

    ഡ്രൈവിങ് ടെസ്റ്റ് പൂര്‍ത്തിയായ ഉടന്‍തന്നെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം എപ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്തനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

    Published by:Jayesh Krishnan
    First published: