• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |ഒന്നരലക്ഷം നിക്ഷേപിച്ചാല്‍ പ്രതിദിനം ലാഭവിഹിതമായി 1527 രൂപ; വന്‍ തട്ടിപ്പ്; കമ്പനിയുടെ എം.ഡി പിടിയില്‍

Arrest |ഒന്നരലക്ഷം നിക്ഷേപിച്ചാല്‍ പ്രതിദിനം ലാഭവിഹിതമായി 1527 രൂപ; വന്‍ തട്ടിപ്പ്; കമ്പനിയുടെ എം.ഡി പിടിയില്‍

കമ്പനിയില്‍ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിദിനം 1527 രൂപ പ്രകാരം ഒരുവര്‍ഷംവരെ ലാഭംവിഹിതം തരുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുനടത്തിയത്.

  • Share this:
    കാസര്‍കോട്: നിക്ഷേപകരില്‍നിന്ന് കോടികള്‍ തട്ടിയ കേസില്‍ പ്രതിയായ കമ്പനി മാനേജിങ് ഡയറക്ടറെ പോലീസ് പിടികൂടി. മൈ ക്ലബ്ബ് ട്രേഡേഴ്‌സ് എന്ന കമ്പനിയുടെ എം.ഡി മലപ്പുറം കാളികാവ് ഉതിരുംപൊയില്‍ പാലക്കാതൊടിയില്‍ ഹൗസില്‍ മുഹമ്മദ് ഫൈസലി(32)നെയാണ് കാസര്‍കോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണന്‍ നായര്‍ അറസ്റ്റ് ചെയ്തത്.

    കുറ്റകൃത്യത്തിനു ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതി തിരിച്ചു നാട്ടിലേക്കു വരാന്‍ ബംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോഴാണ് പൊലീസ് സംഘം പിടിച്ചത്. ലക്ഷക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ചശേഷം വാഗ്ദാനലംഘനം നടത്തി മുങ്ങി എന്ന പരാതിയില്‍ മഞ്ചേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍.

    കമ്പനിയില്‍ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിദിനം 1527 രൂപ പ്രകാരം ഒരു വര്‍ഷം വരെ ലാഭവിഹിതം തരുമെന്ന് വിശ്വസിപ്പിച്ചാണ് ഈ കേസില്‍ പ്രതികള്‍ തട്ടിപ്പുനടത്തിയത്. മൈ ക്ലബ്ബ് ട്രേഡേഴ്‌സ്, ടോള്‍ ഡീല്‍ വെഞ്ചേര്‍സ്, പ്രിന്‍സസ് ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്‌സ് എന്നീ പേരുകളില്‍ കമ്പനി രൂപവത്കരിച്ചാണ് പ്രതികള്‍ തട്ടിപ്പുനടത്തിയത്. കേസില്‍ 13 പ്രതികളാണുള്ളത്. ഏഴ് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പ്രതികള്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ്. അവരെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.

    കണ്ണൂര്‍ മേഖലാ ഡി.ഐ.ജി. രാഹുല്‍ ആര്‍. നായരുടെ ഉത്തരവ് പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിലുള്ള ഇത്തരം കേസുകള്‍ അന്വേഷിക്കുന്നത് കാസര്‍കോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്. എസ്.ഐ. ജനാര്‍ദനന്‍, എ.എസ്.ഐ. മോഹനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

    Police | പൊലീസിന്‍റെ വാക്കിടോക്കി മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

    ഗൂഡല്ലൂര്‍: പൊലീസ് കോണ്‍സ്റ്റബിളിന്റെ വാക്കി ടോക്കി മോഷ്ടിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. ഗൂഡല്ലൂരിലാണ് പൊലീസുകാരന്‍റെ വാക്കി ടോക്കി മോഷണം പോയത്. 23കാരനായ ഗൂഡല്ലൂര്‍ കാശീംവയല്‍ സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്. പ്രതിയില്‍നിന്ന് വാക്കിടോക്കി കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.

    ഗൂഡല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രശേഖര്‍ കാറില്‍ വെച്ചിരുന്ന വാക്കിടോക്കി ആണ് മോഷ്ടിക്കപ്പെട്ടത്. പഴയ ബസ് സ്റ്റാന്‍ഡ് സിഗ്നലില്‍ രാത്രി ഡ്യൂട്ടിയിലായിരുന്നു ചന്ദ്രശേഖര്‍. തൊട്ടടുത്തുതന്നെ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് വാക്കിടോക്കി വെച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് മോഷണം നടന്നത്.

    സമീപത്തെ കടയിലെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ ലഭിച്ച സൂചനയില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് ഇയാളെ വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
    Published by:Sarath Mohanan
    First published: