• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പതിനേഴുകാരിയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണമില്ലെന്ന് ബന്ധുക്കള്‍


Updated: June 27, 2018, 10:47 PM IST
പതിനേഴുകാരിയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണമില്ലെന്ന് ബന്ധുക്കള്‍
Representation Image

Updated: June 27, 2018, 10:47 PM IST
പത്തനംതിട്ട: കടമ്മനിട്ടിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നിഷ്‌ക്രിയമെന്ന് ആരോപണം. മൈഥിലിയുടെ മരണം കൊലപാതകമാണെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും ആവശ്യപ്പെട്ടു.

ഒരാഴ്ച്ച മുന്‍പാണ് പത്തനംതിട്ട നാരങ്ങാനം കടമ്മനിട്ട സ്വരാശി വിനോദിന്റെയും മന്ത്ജുവിന്റെയു മകളായ മൈഥിലിയെ വീടിനുള്ളിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണ്ടെത്തിയത്. മൈഥിലി അടുക്കളയില്‍ തൂങ്ങി നില്‍ക്കുന്നത് സ്‌കൂള്‍ വിട്ടുവന്ന ഇളയ സഹോദരങ്ങളാണ് കണ്ടത്. തുടര്‍ന്ന് അയല്‍ വാസികളും ബന്ധുക്കളും ചേര്‍ന്ന് കഴുത്തിലെ കുരുക്ക് അറുത്ത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പൊഴെക്കും മരണം സംഭവിച്ചിരുന്നു.

മൈഥിലിയുടെ മരണത്തില്‍ സംശയമുളവാക്കുന്ന നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍ പറയുന്നു.

മൈഥിലിയുടെ ശരീരം തൂങ്ങിയ നിലയില്‍ കാണപ്പെട്ട അടുക്കളയിലെ തടി ദുര്‍ബ്ബലമായിരുന്നതും കഴുത്തില്‍ കെട്ടിയ കൈലി മുറുകിയിരുന്നില്ല എന്നതും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായും കടമ്മനിട്ട കരുണാകരന്‍ അഭിപ്രായപ്പെട്ടു.

മൈഥിലിയുടെ നെഞ്ചില്‍ മധ്യഭാഗത്തായി കാണപ്പെട്ട ചതവും സംശയത്തിനിടയാക്കുന്നുണ്ട്. കുട്ടിക്ക് സ്‌കുളിലെ അവശ്യത്തിനായി കൊടുത്ത 2000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മാതാവ് മഞ്ജു പറഞ്ഞു.

സ്‌ക്കൂള്‍ ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. ബാഗ് തുറന്ന് പുസ്തകങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ് സംഭവ ദിവസം കാണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിലെ എല്ല് ഒടിഞ്ഞതാണ് മരണകാരണമായി പറയുന്നത്. ഇത് തൂങ്ങി മരിക്കുമ്പോഴോ കഴുത്തില്‍ വസ്ത്രം കൊണ്ട് ശക്തമായി ചുറ്റുമ്പോഴൊ സംഭവിക്കാമെന്നാണ് പോലീസ് അധികൃതരുടെ നിഗമനം.

മൈഥിലിയുടെ കഴുത്തില്‍ കെട്ടിയ കൈലിയിലെ കുരുക്ക് മുറുകിയിരുന്നില്ല എന്നതാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. സംശയിക്കപ്പെടുന്ന ചിലരെപ്പറ്റി അന്വേഷണ ഉദ്യോഗസ്ഥരോട് സൂചന നല്‍കിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ക്ക് പരാതിയുണ്ട്.
First published: June 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍