നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മൈസൂരു കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽനിന്ന് പിടിയിലായി

  മൈസൂരു കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽനിന്ന് പിടിയിലായി

  കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിൽനിന്ന് ഒരാൾക്ക് കൂടി കൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചതോടെ പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്

  News 18 Malayalam

  News 18 Malayalam

  • Share this:
   മൈസൂരു കൂട്ട ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. സംഭവം പുറത്തറഞ്ഞതോടെ ഒളിവിൽ പോയ പ്രതിയെയാണ് തിങ്കളാഴ്ച രാത്രിയോടെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. മൈസൂരുവിൽ പഴക്കച്ചവടം നടത്തിയിരുന്ന സംഘമാണ് ആൺ സുഹൃത്തിനൊപ്പമെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

   കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിൽനിന്ന് ഒരാൾക്ക് കൂടി കൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചതോടെ പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഓഗസ്റ്റ് 28 ന് തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ നിന്ന് പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

   ഓഗസ്റ്റ് 24 ന് മൈസൂരിലെ പ്രാന്തപ്രദേശമായ ലളിതദൃപുര പ്രദേശത്തിന് സമീപമുള്ള ചാമുണ്ഡി ഹിൽസിന്‍റെ അടിവാരത്ത് വെച്ചാണ് കൂട്ടബലാത്സംഗം നടന്നത്. അവിടെയെത്തിയ പെൺകുട്ടിയെയും ആൺസുഹൃത്തിനെയും സംഘം ആക്രമിക്കുകയും മൂന്നു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. പണം ലഭിക്കാതെ വന്നതോടെയാണ് പ്രതികൾ മൈസൂരു സർവ്വകലാശാല വിദ്യാർഥിനിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.

   അതേസമയം, കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസിന് കഴിഞ്ഞില്ലെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. "മൊഴി നൽകാൻ ഇരയെ ഞങ്ങൾ നിർബന്ധിക്കില്ല," അദ്ദേഹം ആവർത്തിച്ചു. പ്രതികളെ പിടികൂടുന്നതിലൂടെ സമൂഹത്തിന് വലിയൊരു സന്ദേശം കൈമാറിയിട്ടുണ്ട്. "ഏതെങ്കിലും കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ, അത് തെറ്റാണ്," അദ്ദേഹം പറഞ്ഞു. റോഡ് കവർച്ച, പീഡനക്കേസുകൾ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇപ്പോൾ അറസ്റ്റിലായ പ്രതികൾ ഉൾപ്പെട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

   Mysuru Gang Rape| മൈസൂരു കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ അഞ്ചുപേരും തമിഴ്നാട് സ്വദേശികൾ; സ്ഥിരം കുറ്റവാളികളെന്ന് പൊലീസ്

   മൈസൂരുവിൽ എം ബി ​എ വി​ദ്യാ​ർ​ഥി​നി​യാ​യ 22കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ അഞ്ചുപേരെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ എല്ലാവരും തമിഴ്നാട് ഈറോഡ് ജില്ലയിലെ സത്യമംഗലം സ്വദേശികളാണ്. ഒരാളെ പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിലെ ആറുപ്രതികളും മോഷണം അടക്കമുള്ള കേസുകളിൽ സ്ഥിരം കുറ്റവാളികളാണെന്നും പൊലീസ് അറിയിച്ചു. കൂലിപ്പണിക്കാരായ ഇവരില്‍ ഒരാളൊഴിച്ച് എല്ലാവരും 25-30 വയസിന് ഇടയിലുള്ളവരാണ്. ഒരാൾക്ക് 17 വയസാണ്.

   Also Read- Mysuru gang-rape case: മൈസൂരു കൂട്ടബലാത്സംഗ കേസിൽ അഞ്ചുപേർ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

   സംഘം സ്ഥിരമായി മൈസൂരു സന്ദർശിക്കുകയും അവിടെ നിന്ന് മോഷണവും പിടിച്ചുപറിയും നടത്തി സ്വദേശത്തേക്ക് മടങ്ങുകയും ചെയ്യുക പതിവാണെന്ന് ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പിടിച്ചുപറിയോ മോഷണമോ നടത്തിയ ശേഷം ചാ​മു​ണ്ഡി കു​ന്നിന് സമീപം ലളിതാദ്രി നഗറിൽ ഇവർ ഒത്തുകൂടാറുണ്ട്. യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുമ്പോൾ ഇവരെല്ലാവരും മദ്യപിച്ച നിലയിലായിരുന്നു. രണ്ടുപേരെയും സംഘം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോവുകയും ആൺ സുഹ‍ൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന്റെ വീഡിയോ പകർത്തിയശേഷം ഇവരെ വിടുന്നതിന് മൂന്ന് ലക്ഷം രൂപ നൽകണമെന്നും ഭീഷണിപ്പെടുത്തി.

   നേരത്തെ മലയാളികളായ എഞ്ചിനീയറിംഗ് വിദ്യാർഥികളെ കേസിൽ പൊലീസ് സംശയിച്ചിരുന്നു. ഇവർ കേരളത്തിലേക്ക് കടന്നുവെന്ന സംശയത്തെ തുടർന്ന് പൊലീസ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും എത്തി പരിശോധന നടത്തിയിരുന്നു. സംഭവം നടന്ന മൊബൈൽ ടവർ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് യഥാർത്ഥ പ്രതികൾ പിടിയിലായത്.

   ചൊ​വ്വാ​ഴ്ച രാ​ത്രി 7.30 ഓടെ​യാ​ണ് കൂ​ട്ടു​കാ​ര​നെ ആ​ക്ര​മി​ച്ച​ശേ​ഷം ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള എം ബി ​എ വി​ദ്യാ​ർ​ഥി​നി​യാ​യ 22 വ​യ​സ്സു​കാ​രി​യെ ​സം​ഘം ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്‌. സ്ഥി​ര​മാ​യി ജോ​ഗി​ങ്ങി​ന് പോ​കു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും 25 വ​യ​സ്സി​നും 30വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​രാ​ണ് പ്ര​തി​ക​ളെ​ന്നു​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്താ​യ യു​വാ​വ് പൊലീസിനോട് പറഞ്ഞിരുന്നു. ക്ലാ​സ് ക​ഴി​ഞ്ഞ​ശേ​ഷം രാ​ത്രി 7.30 ഓ​ടെ​യാ​ണ് ബൈ​ക്കി​ൽ പോ​യ​ത്. തു​ട​ർ​ന്ന് ബൈ​ക്കി​ൽ​നി​ന്നി​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​റം​ഗ​സം​ഘം ആ​ക്ര​മി​ച്ച​ത്.

   അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ന്ന​തു​വ​രെ പാ​റ​ക്ക​ല്ല് കൊ​ണ്ട് യു​വാ​വിന്റെ ത​ല​ക്ക​ടി​ച്ചു. ബോ​ധം വ​ന്ന​പ്പോ​ൾ പെ​ൺ​കു​ട്ടി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്ന് അ​വ​ളെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടി​ട്ടെ​ന്നും ശ​രീ​രം മു​ഴു​വ​ൻ മു​റി​വേ​റ്റ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് യു​വാ​വിന്റെ മൊ​ഴി. ബ​ലാ​ത്സം​ഗ​ത്തിന്റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ശേ​ഷം യു​വാ​വിന്റെ ഫോ​ണി​ൽ​നി​ന്നും പി​താ​വി​നെ വി​ളി​ച്ച് പ്ര​തി​ക​ൾ മൂ​ന്നു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു.

   പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ ഡി ജി ​പി സി.​എ​ച്ച്. പ്ര​താ​പ് റെ​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും ഡി എ​ൻ ​എ സാംപിളും ശേഖരിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിർദേശ പ്രകാരം ഡി ജി ​പി പ്ര​വീ​ൺ സൂ​ദാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.
   Published by:Anuraj GR
   First published:
   )}