ആൺ സുഹൃത്തിനെ കല്ലുകൊണ്ട് ആക്രമിച്ചശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

news18
Updated: May 9, 2019, 5:50 PM IST
ആൺ സുഹൃത്തിനെ കല്ലുകൊണ്ട് ആക്രമിച്ചശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ന്യൂസ്18
  • News18
  • Last Updated: May 9, 2019, 5:50 PM IST IST
  • Share this:
മൈസൂർ: ജോലി കഴിഞ്ഞ് ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന യുവതി കൂട്ടമാനഭംഗത്തിനിരയായി. തടയാൻ ശ്രമിച്ച ആൺ സുഹൃത്തിനെ കല്ലു കൊണ്ട് ആക്രമിക്കുകയും ചെയ്തു. ബംഗളൂരുവിലാണ് സംഭവം. ബുധനാഴ്ചയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും.

also read: ഹോട്ടൽ ജീവനക്കാരിക്ക് മർദ്ദനം; അസം മുൻ മന്ത്രിയുടെ മകൻ കീഴടങ്ങി

തിരിച്ചറിയാത്ത നാല് പേരാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുഹൃത്തിനെ കല്ലു കൊണ്ട് ആക്രമിച്ചത്.

ഇരുവരും ചികിത്സയിലാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി എട്ട് പ്രത്യേക സംഘത്തെയാണ് നിയമിച്ചിരിക്കുന്നത്. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

മദ്യപിച്ചെത്തിയ ശേഷമാണ് പ്രതികൾ ബൈക്ക് തടഞ്ഞതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. രാത്രിയായിരുന്നതിനാൽ പ്രതികളുടെ മുഖം വ്യക്തമായിരുന്നില്ലെന്നും ഇവർ പറഞ്ഞു. യുവതിയെ പീഡിപ്പിച്ച ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍