• HOME
  • »
  • NEWS
  • »
  • crime
  • »
  • MYSTERIOUS DEATH OF 9 YEAR OLD GIRL LIE DETECTION TEST OF RELATIVES WILL BE DONE

പീഡിപ്പിക്കപ്പെട്ട മൂന്നാം ക്ലാസുകാരിയുടെ ദുരൂഹമരണം: അടുത്ത ബന്ധുക്കളുടെ നുണപരിശോധന നടത്തും

കുട്ടിയുടെ അടുത്ത ബന്ധുക്കളായ മൂന്നുപേരെയാണ് നുണപരിശോധനയ്ക്ക് വിധേയമാക്കുക.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടുത്ത ബന്ധുക്കളുടെ നുണപരിശോധന നടത്തും. മൂന്നാർ മേഖലയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയായ ഒൻപതുവയസുകാരിയെ ഒരു വർഷം മുൻപാണ് ഗുണ്ടുമല എസ്റ്റേറ്റ് അപ്പർ ഡിവിഷനിലെ എസ്റ്റേറ്റ് ലയത്തിലെ വീട്ടിൽ കഴുത്തിൽ കയർ മുറുകി മരിച്ച നിലയിൽ കണ്ടെത്തിയത്.

    Also Read- അമ്മയോട് വൈരാഗ്യം തീർക്കാൻ മൂന്ന് വയസായ കുഞ്ഞിനെ കൊലപ്പെടുത്തി; സഹോദരിമാരായ യുവതികൾ അറസ്റ്റിൽ

    കുട്ടിയുടെ അടുത്ത ബന്ധുക്കളായ മൂന്നുപേരെയാണ് നുണപരിശോധനയ്ക്ക് വിധേയമാക്കുക. പരിശോധന നടത്താൻ തൊടുപുഴ പോക്സോ കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകി. ഈ ആഴ്ച തന്നെ നുണപരിശോധന നടത്താനാണ് തീരുമാനം. അടുത്ത ബന്ധുക്കളുടെ ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി ഫലം ശേഖരിച്ചിരുന്നു. ഒരു വർഷമായി നടത്തിയ അന്വേഷണത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സംശയം മൂന്നുപേരിലേക്ക് എത്തിയിരുന്നു.

    Also Read-കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചു; ഭാര്യക്കെതിരെ കേസെടുത്ത് പൊലീസ്; രാജ്യത്ത് ഇതാദ്യം



    2019 ആഗസ്റ്റ് 9നാണ് കുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ഒട്ടേറെ തവണ പീഡനത്തിനിരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. കുട്ടി മരിച്ചുകിടന്ന വീട്ടിൽ കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ധരും ജില്ലാ പൊലീസ് മേധാവിയുമടക്കമുള്ളവരും നടത്തിയ പരിശോധനയിൽ കൊലപാതക സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് പ്രത്യേക സംഘത്തിന് രൂപംനൽകി അന്വേഷണം നടത്തിവരികയാണ്.
    Published by:Rajesh V
    First published:
    )}